
വാഷിങ്ടണ്‍: യുഎസിലെ ഇസ്രയേല്‍ എംബസിയിലെ രണ്ട് ജീവനക്കാര്‍ വെടിയേറ്റ് മരിച്ചു. ഒരു സ്ത്രീയും ഒരു പുരുഷനുമാണ് കൊല്ലപ്പെട്ടത്. ജ്യൂത മ്യൂസിയത്തിലെ പരിപാടിയില്‍ പങ്കെടുത്ത് തിരികെ പോകുന്ന സമയത്താണ് വെടിവെയ്പുണ്ടായത്. അറസ്റ്റിലായ പ്രതി 'ഫ്രീ പലസ്തീന്‍' എന്ന മുദ്രാവാക്യം മുഴക്കിയെന്ന് പൊലീസ് പറഞ്ഞു.
നാല് പേരടങ്ങുന്ന സംഘത്തിന് നേരെയാണ് വെടിവെച്ചത്. ഏലിയാസ് റോഡ്രിഗസ് (30) എന്നയാളാണ് നിറയൊഴിച്ചത്. യഹൂദ വിരുദ്ധമായ ഇത്തരം കൊലപാതകങ്ങള്‍ അവസാനിപ്പിക്കേണ്ടതാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. വെറുപ്പിനും തീവ്രവാദത്തിനും യുഎസില്‍ സ്ഥാനമില്ലെന്നും ട്രംപ് പറഞ്ഞു. വെടിവെപ്പ് ഞെട്ടലുണ്ടാക്കിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. കുറ്റവാളികള്‍ക്കെതിരെ കനത്ത നടപടി സ്വീകരിക്കുമെന്ന് ട്രംപ് ഉറപ്പ് നല്‍കിയെന്നും നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു. കൊല്ലപ്പെട്ട രണ്ടുപേരുടേയും വിവാഹം ഉറപ്പിച്ചിരുന്നതാണെന്നും എംബസിയിലെ മറ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ട്രംപ് ഉറപ്പ് നല്‍കിയതായി നെതന്യാഹു വ്യക്തമാക്കി. ഞെട്ടിപ്പിക്കുന്ന അക്രമമാണെന്നും ജൂത സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അമേരിക്കന്‍ ജൂത കമ്മിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ്ടെഡ് ഡച്ച് വ്യാഴാഴ്ച വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ