'ഇന്ത്യക്കാര്‍ അയക്കുന്ന മെയിലുകള്‍ തുറക്കാറില്ല, സ്പാം ആയാണ് കാണുന്നത്'; ന്യൂസിലന്‍ഡ് മന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍

എറികയുടെ വിവാദ പരാമര്‍ശം വലിയ വിമര്‍ശനങ്ങളുയര്‍ത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ മന്ത്രിക്കെതിരെ വലിയ വിമര്‍ശനമുയര്‍ന്നു.
Erica Stanford
Erica Stanfordഇന്‍സ്റ്റഗ്രാം
Updated on

വെല്ലിങ്ടന്‍: കുടിയേറ്റം സംബന്ധിച്ച വിവരങ്ങള്‍ ചോദിച്ചുകൊണ്ട് ഇന്ത്യക്കാര്‍ അയയ്ക്കുന്ന ഇ-മെയിലുകള്‍ തുറന്നു നോക്കാറില്ലെന്നും അവയെ സ്പാം ആയാണ് പരിഗണിക്കുന്നതെന്നും ന്യൂസിലന്‍ഡ് ഇമിഗ്രേഷന്‍ മന്ത്രി എറിക സ്റ്റാന്‍ഫോഡ് (Erica Stanford). ഔദ്യോഗിക മെയിലുകള്‍ പരിശോധിക്കുന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ മറുപടി പറയുകയായിരുന്നു എറിക. ഔദ്യോഗിക ഇ-മെയിലുകള്‍ പഴ്‌സനല്‍ മെയിലിലേക്കു ഫോര്‍വേഡ് ചെയ്തു പരിശോധിക്കാറുണ്ടെന്ന് എറിക ഈ അടുത്ത കാലത്ത് നടത്തിയ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു.

താന്‍ ഔദ്യോഗിക വിവരാവകാശ നിയമം പാലിക്കാറുണ്ടെന്നാണ് എറിക പാര്‍ലമെന്റില്‍ പറഞ്ഞത്. ''ഇന്ത്യക്കാരുടേതായി നിരവധി മെയിലുകള്‍ വരാറുണ്ട്. എല്ലാം കുടിയേറ്റ വിഷയങ്ങളില്‍ ഉപദേശം തേടിയുള്ള മെയിലുകളാണ്. എന്നാല്‍ അവരുടെ മെയിലുകള്‍ക്ക് മറുപടി അയയ്ക്കാറില്ല. മാത്രമല്ല, തുറന്നുപോലും നോക്കാറുമില്ല. അവയെ സ്പാം ആയാണ് പരിഗണിക്കാറുള്ളത്'', എറിക പറഞ്ഞു.

എറികയുടെ പരാമര്‍ശം വലിയ വിമര്‍ശനങ്ങളുയര്‍ത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ മന്ത്രിക്കെതിരെ വലിയ വിമര്‍ശനമുയര്‍ന്നു. ന്യൂസീലന്‍ഡിലെ ഇന്ത്യന്‍ വംശജയായ എംപി പ്രിയങ്ക രാധാകൃഷ്ണനും എറിക സ്റ്റാന്‍ഫോഡിനെ രൂക്ഷമായി വിമര്‍ശിച്ചു. ഒരു വംശത്തില്‍ നിന്നുള്ള ആളുകളെ ഒറ്റപ്പെടുത്തുകയാണ് മന്ത്രി ചെയ്യുന്നത്. അത് അംഗീകരിക്കാനാവില്ലെന്നും ന്യൂസിലന്‍ഡിലെ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com