സഞ്ജുവിന്റെ വെടിക്കെട്ടിലൂടെ കിരീടം ഇന്ത്യ നിലനിർത്തുമോ?
ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലൻഡ് തമ്മിൽ ഏറ്റുമുട്ടുകയാണ്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിൽ ആരാധകർ പ്രതീക്ഷിക്കുന്നത് സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഇന്ത്യന്‍ ഇന്നിങ്സിന്റെ നട്ടെല്ലായി മാറിയ സഞ്ജു ഇന്നത്തെ മത്സരത്തിലും അതെ ഫോം തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ടി20 ലോകകപ്പിലെ കന്നിക്കിരീടം ലക്ഷ്യമിട്ടാണ് മിച്ചല്‍ സാന്റ്‌നറും സംഘവും ഇന്ന് ഫൈനലിന് ഇറങ്ങുന്നത്. ടൂർണമെന്റിൽ പരാജയമറിയാതെ വന്ന ദക്ഷിണാഫ്രിക്കയെയാണ് സെമിയില്‍ ന്യൂസിലന്‍ഡ് തോല്‍പ്പിച്ചത്. അട്ടിമറികൾ നടത്താൻ കഴിവുള്ള ടീം ആണ് ന്യൂസിലന്‍ഡ്.
India vs New Zealand T20 World Cup Final Fans Expect Big Sanju Samson Knock.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
