

ലാഹോര്‍: ഉമിനീര് പന്തില്‍ പുരട്ടുന്നതിന് വിലക്കേര്‍പ്പെടുത്തിയാല്‍ ബൗളര്‍മാര്‍ റോബോട്ടുകളായി മാറുമെന്ന് പാക് പേസര്‍ വസീം അക്രം. വന്ന് പന്തെറിഞ്ഞ് പോവുക എന്നേ ഉണ്ടാവുകയുള്ളു. സ്വിങ് ലഭിക്കാതെ ഒന്നും ചെയ്യാനാവില്ല, അക്രം പറഞ്ഞു.
ക്ഷമയോടെ പന്ത് പഴയതാവാന്‍ കാത്തിരിക്കണം. ഞാന്‍ കളിച്ചിരുന്ന സമയത്തായിരുന്നു എങ്കില്‍ ഈ പ്രശ്‌നം എന്നെ അലട്ടുമായിരുന്നു. പന്തില്‍ ഉമിനീര് പുരട്ടി തിളക്കും കൂട്ടി സ്വിങ് കണ്ടെത്തിയാണ് ഞാന്‍ വളര്‍ന്നത്. എന്നാല്‍ ഈ സമയം എടുക്കാന്‍ സാധിക്കുന്ന എല്ലാ മുന്‍കരുതലും എടുക്കുന്നതിനോട് ഞാന്‍ യോജിക്കുന്നു. അതിനാല്‍ ബൗളര്‍മാര്‍ പന്ത് പഴയതാവുന്നത് വരെ കാത്തിരിക്കണം...
വിയര്‍പ്പിനെ നമുക്ക് പൂര്‍ണമായും ആശ്രയിക്കാനാവില്ല. കൂടുതല്‍ വിയര്‍പ്പ് ഉപയോഗിച്ചാല്‍ അത് പന്തിന്റെ ഭാരം ഒരുപാട് കൂട്ടും. ഈ പ്രശ്‌നത്തെ മറികടക്കാന്‍ മറ്റൊരു വഴി അവര്‍ കണ്ടെത്തേണ്ടതുണ്ട്. വാസിലിനൊക്കെ ഉപയോഗിച്ചാല്‍ എത്രമാത്രം പന്തില്‍ സ്വിങ് കണ്ടെത്താനാവും? നമുക്ക് നോക്കാം. കാര്യങ്ങള്‍ എങ്ങനെയാവുമെന്ന് ഇംഗ്ലണ്ട്-വിന്‍ഡിസ് പരമ്പരയില്‍ നിന്ന് നമുക്ക് മനസിലാക്കാം.
പന്ത് ചുരണ്ടല്‍ നിയമവിധേയമാക്കുന്നത് എത്രമാത്രം പ്രാക്ടിറ്റലാവുമെന്നും അക്രം ചോദിക്കുന്നു. എപ്പോഴാണ് നിങ്ങള്‍ക്ക് പന്തില്‍ മാറ്റം വരുത്താനാവുക? ആദ്യ ഓവര്‍ മുതലോ? അതോ 20-25 ഓവറിന് ശേഷമോ? കളി ഇപ്പോള്‍ തന്നെ ബാറ്റ്‌സ്മാന് ഏറെ അനുകൂലവുമാണ്, അക്രം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates