ഭര്‍ത്താവിന്റെ ആയുരാരോഗ്യത്തിനായി ഉത്തേരന്ത്യന്‍ വനിതകള്‍ ആചരിക്കുന്ന കര്വചൗത്തിനോട് അനുബന്ധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോലി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം വൈറല്‍. എന്റെ ഭാര്യയാണ് എന്റെ പ്രപഞ്ചം എന്ന തലക്കെട്ടോടെയാണ് അനുഷ്കയ്ക്കൊപ്പം നില്ക്കുന്ന ചിത്രം പങ്കുവെച്ചത്.
വിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ കോലി ഹാട്രിക് സെഞ്ച്വുറി നേടിയെങ്കിലും ഇന്ത്യ 43 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ടീം തോറ്റെങ്കിലും ഏകദിനത്തില്‍ ഹാട്രിക് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് കോലിക്ക് സ്വന്തമാക്കാനായി. 119 പന്തുകളില്‍ നിന്ന് 10 ബൗണ്ടറികളും ഒരു സിക്സുമടക്കം 107 റണ്‍സ് നേടിയ കോലി 42ാം ഓവറില്‍ മെര്‍ലോണ്‍ സാമുവല്‍സിന്റെ പന്തില്‍ പുറത്ത് പോവുകയായിരുന്നു.
കോലിയുടെ 38ാം സെഞ്ചുറിയാണിത്. ഇതോടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ നിന്ന് കോലിയുടെ റണ്‍നേട്ടം 404 ആയി. ഗുവാഹത്തിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 140 റണ്‍സും വിശാഖപട്ടണത്തു നടന്ന രണ്ടാം മത്സരത്തില്‍ 157 * റണ്‍സും കോലി നേടിയിരുന്നു. കഴിഞ്ഞ മത്സരത്തിലാണ് ഏറ്റവും വേഗത്തില്‍ 10000 റണ്‍സ് നേടിയ ഏകദിന താരം എന്ന റെക്കോഡ് കോലി സ്വന്തമാക്കിയത്. 207 ഇന്നിങ്സില്‍ നിന്നാണ് കോലിയുടെ നേട്ടം. ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടൂല്‍ക്കറിന്റെ റെക്കോഡാണ് കോലി തകര്‍ത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates