ധോണി തകര്‍ത്തടിച്ചു, പൂനെ വിജയവഴിയില്‍

ധോണിയുടെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ മികവിലാണ് ബദരബാദിനെതിരെ പൂനെയയുടെ വിജയം. മൂന്ന് ബൗണ്ടറിയും മൂന്ന് സിക്‌സും ഉള്‍പ്പടെ34 പന്തില്‍ നിന്നാണ് ധോണി 64 റണ്‍സ് എടുത്തത്
ധോണി തകര്‍ത്തടിച്ചു, പൂനെ വിജയവഴിയില്‍
Updated on: 
1 min read

പൂനെ:  വിമര്‍ശകര്‍ക്ക് ബാറ്റുകൊണ്ട് മറുപടി പറഞ്ഞ് മഹേന്ദര്‍ സിംഗ് ധോണി. ധോണിയുടെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ മികവിലാണ് ബദരബാദിനെതിരെ പൂനെയയുടെ വിജയം. മൂന്ന് ബൗണ്ടറിയും മൂന്ന് സിക്‌സും ഉള്‍പ്പടെ
34 പന്തില്‍ നിന്നാണ് ധോണി 64 റണ്‍സ് എടുത്തത്. അവസാന പന്ത് വരെ  ആവേശം നിറഞ്ഞമത്സരത്തിലാണ് പൂനെ വിജയവഴിയിലെത്തിയത്. 177 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പൂനെയുടെ വിജയം ആറ് വിക്കറ്റിനായിരുന്നു. 

മോയിസ് ഹെന്റിക്കസിന്റെയും ഡേവിഡ് വാര്‍ണറുടെയും മികവിലാണ് ഹൈദരബാദ് 176 റണ്‍സ് എന്ന മികച്ച സ്‌കോറിലെത്തിയത്. ധോണിയ്‌ക്കൊപ്പം രാഹുല്‍ ത്രിപാധിയും മത്സരത്തില്‍ അര്‍ധ സെഞ്ച്വുറി നേടി. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെയും മികച്ച പ്രകടനവും പൂനെയുടെ വിജയത്തിന് കരുത്തായി. 

വിജയത്തോടെ ആറ് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി പൂനെ നാലാം സ്ഥാനത്തെത്തി. നിലവിലെ ചാമ്പ്യന്‍മാരായ ഹൈദരബാദാണ് മൂന്നാം സ്ഥാനനത്ത്. ട്വന്റി 20യില്‍ ധോണിയുടെ കാലം അവസാനിച്ചെന്ന ഗാംഗുലിയ്ക്ക് മറുപടി കൂടിയായി ധോണിയുടെ ബാറ്റിംഗ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com