റയലിനോട് ഗുഡ്‌ബൈ പ്രഖ്യാപിച്ച് സിദാന്‍; ഈ സീസണോടെ ക്ലബ് വിടും

തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് റയല്‍ മാഡ്രിഡിന് നയിച്ച് സിനദിന്‍ സിദാന്‍ ബെര്‍നാബ്യൂവിനോട് വിട പറയുന്നു
റയലിനോട് ഗുഡ്‌ബൈ പ്രഖ്യാപിച്ച് സിദാന്‍; ഈ സീസണോടെ ക്ലബ് വിടും
Updated on: 
1 min read

തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് റയല്‍ മാഡ്രിഡിന് നയിച്ച് സിനദിന്‍ സിദാന്‍ ബെര്‍നാബ്യൂവിനോട് വിട പറയുന്നു. ഈ സീസണോടെ റയലിലെ തന്റെ വാസം അവസാനിക്കുമെന്ന് പ്രഖ്യാപിക്കുകയാണ് ഫ്രഞ്ച് ഇതിഹാസ താരം. 

2016ല്‍ റാഫ ബെനിറ്റെസിന്റെ പകരക്കാരനായിട്ടായിരുന്നു റയലിനെ മേയ്ക്കാന്‍ സിദാന്‍ എത്തുന്നത്. ആ സീസണില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ച് റയല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടു.  കഴിഞ്ഞ സീസണില്‍ യുവന്റ്‌സിനേയും ഏറ്റവും ഒടുവിലായി കഴിഞ്ഞ ശനിയാഴ്ച ലിവര്‍പൂളിനേയും തറ പറ്റിച്ച് സിദാന്‍ റയലിനെ ചരിത്രത്തിലേക്ക് കൈപിടിച്ചു കയറ്റി. 

2020 വരെ റയലുമായി കരാര്‍ തുടരാം എന്നിരിക്കെയാണ് ലോസ് ബ്ലാസ്‌കോസില്‍ നിന്നും സിദാന്‍ പടിയിറങ്ങുന്നത്. ലാലിഗില്‍ ഏറ്റ തിരിച്ചടിയോടെ സിദാന്റെ സ്ഥാനം ക്ലബില്‍ പരുങ്ങലിലായിരുന്നു എങ്കിലും ലിവര്‍പൂളിനെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതോടെ സിദാന്‍ റയലില്‍ തുടര്‍ന്നേക്കും എന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. 

മാനേജര്‍ വേഷത്തിലെത്തിയ കരിയറില്‍ നേട്ടങ്ങള്‍ ഒരുപിടി സ്വന്തമാക്കിയാണ് സിദാന്‍ റയല്‍ വിടുന്നതും. റയലിനെ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാരാക്കിയതിന് പിന്നാലെ പിന്നാലെയുള്ള വര്‍ഷം ലാ ലീഗ കിരീടവും സിദാന്‍ റയലിന് നേടിക്കൊടുന്നു. തൊട്ടുപിന്നാലെ യുവന്റ്‌സിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം വട്ടം ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് എത്തിച്ചു. 

അതോടെ ആധുനിത ഫുട്‌ബോള്‍ മാനേജര്‍മാരില്‍ യൂറോപ്യന്‍ കിരീടങ്ങള്‍ തുടര്‍ച്ചയായ ക്ലബിന് നേടിക്കൊടുക്കുന്ന മാനേജര്‍ എന്ന വിശേഷണം സിദാന് സ്വന്തമായി. എന്നാല്‍ ഈ സീസണില്‍ ലാ ലീഗയില്‍ എല്‍ ക്ലാസിക്കോയില്‍ തോല്‍വി നേരിട്ടതായിരുന്നു സിദാന്റെ റയലിലെ നിലനില്‍പ്പിനെ അസ്വസ്ഥമാക്കിയത്. ബെര്‍ണാബ്യുവില്‍ ഡിസംബറില്‍ റയലും ബാഴ്‌സയും ഏറ്റുമുട്ടിയപ്പോള്‍ ബാഴ്‌സയുടെ മൂന്ന് ഗോളുകള്‍ക്ക് റയലിന് മറുപടി ഉണ്ടായിരുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com