ആർക്കും വേണ്ടാതായ ചില വമ്പൻമാർ; ഐപിഎൽ മെഗാ താരലേലത്തിൽ ഒരു ടീമും സ്വന്തമാക്കാത്ത പത്ത് പ്രമുഖർ 

സുരേഷ് റെയ്‌നയും സ്റ്റീവ് സ്മിത്തും ആരോൺ ഫിഞ്ചുമടക്കം ഒരു ടീമുകളും സ്വന്തമാകാതിരുന്ന പട്ടികയിൽ പ്രമുഖരേറെയുണ്ട്
സുരേഷ് റെയ്‌ന, ഇയോൻ മോർഗൻ, സ്റ്റീവ് സ്മിത്ത്
സുരേഷ് റെയ്‌ന, ഇയോൻ മോർഗൻ, സ്റ്റീവ് സ്മിത്ത്
Updated on
2 min read

പിഎൽ മെഗാ താരലേലത്തിൽ കോടികളെറിഞ്ഞ് ടീമുകൾ താരങ്ങളെ സ്വന്തമാക്കുന്ന കാഴ്ചയാണ് ക്രിക്കറ്റ് ആരാധകർ കണ്ടത്. 15.25 കോടി വില നേടിയ ഇഷാൻ കിഷൻ ഈ സീസണിലെ ഏറ്റവും വിലയേറിയ താരമായി. മുംബൈ ഇന്ത്യൻസ് ആണ് താരത്തെ സ്വന്തമാക്കിയത്. 204 താരങ്ങളാണ് 551.70 കോടി മുടക്കി ടീമുകൾ സ്വന്തമാക്കിയത്. പക്ഷെ മറുവശത്ത് ആർക്കും വേണ്ടാതായ ചില വമ്പൻമാരുമുണ്ട്. സുരേഷ് റെയ്‌നയും സ്റ്റീവ് സ്മിത്തും ആരോൺ ഫിഞ്ചുമടക്കം ഒരു ടീമുകളും സ്വന്തമാകാതിരുന്ന പട്ടികയിൽ പ്രമുഖരേറെയുണ്ട്. 

സുരേഷ് റെയ്‌ന (അടിസ്ഥാന വില 2 കോടി രൂപ)

ഐപിഎൽ റൺനേട്ടത്തിൽ നാലാം സ്ഥാനത്താണ് ഈ ഇടംകയ്യൻ. 205 മത്സരങ്ങൾ കളിച്ച താരം 32.51 ശരാശരിയിൽ 5,528 റൺസ് നേടിയിട്ടുണ്ട്. വിരാട് കോലി, ശിഖർ ധവാൻ, രോഹിത് ശർമ്മ എന്നിവർക്ക് പിന്നിലാണ് റെയ്‌ന. രോഹിത് ശർമ്മയേക്കാൾ മികച്ച ശരാശരിയുമുണ്ട്. എന്നിട്ടും റെയ്നയെ ഇക്കുറി ആർക്കും വേണ്ടാതായി. താരത്തിന്റെ അടിസ്ഥാന വിലയായ 2 കോടി ചില ടീമുകളെ ഞെട്ടിച്ചേക്കാം. 2021 സീസണിൽ 12 മത്സരങ്ങളിൽ നിന്ന് 160 റൺസ് മാത്രമേ നേടാനായൊള്ളു എന്നതും ഈ 35കാരന് തിരിച്ചടിയായി.

സ്റ്റീവ് സ്മിത്ത് (അടിസ്ഥാന വില 2 കോടി രൂപ)

2021ൽ ഡൽഹി ക്യാപിറ്റൽസിനായി കളിച്ച് സ്മിത്ത് എട്ട് മത്സരങ്ങളിൽ നിന്ന് 25.33 ശരാശരിയിലും 112.59 സ്‌ട്രൈക്ക് റേറ്റിലുമായി 152 റൺസാണ് നേടിയത്. ഈ വർഷം പക്ഷെ ഓസ്‌ട്രേലിയൻ റൺ-മെഷീനെ സ്വന്തമാക്കാൻ ഒരു ടീമും മുന്നോട്ടുവന്നില്ല. 

ഷാക്കിബ് അൽ ഹസൻ (അടിസ്ഥാന വില 2 കോടി രൂപ)

ഐസിസിയുടെ ഓൾ റൗണ്ടർമാരുടെ ഏകദിന റാങ്കിംഗിൽ ഒന്നാമതും ടി20 റാങ്കിംഗിൽ രണ്ടാമതുമാണ് ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസൻ. 2021ലെ മോശം പ്രകടനം തന്നെയാകാം താരത്തിന് തിരിച്ചടിയായത്. കെകെആറിന് വേണ്ടി കളിച്ച ഷാക്കിബിന് എട്ട് മത്സരങ്ങളിൽ നിന്ന് 47 റൺസ് മാത്രമാണ് നേടാനായത്.

ആദിൽ റഷീദ് (അടിസ്ഥാന വില 2 കോടി രൂപ)

മികച്ച ബൗളർമാരിൽ ഒരാളായ ആദിൽ ഐസിസിയുടെ T20 കളിക്കാരുടെ റാങ്കിംഗിൽ മൂന്നാമതാണ്. പക്ഷെ ആദിലിനും ഐപിഎൽ ലേലത്തിൽ ടീമിൽ കയിറിക്കൂടാൻ കഴിഞ്ഞില്ല. 

ഇമ്രാൻ താഹിർ
ഇമ്രാൻ താഹിർ

ഇമ്രാൻ താഹിർ (അടിസ്ഥാന വില 2 കോടി രൂപ)

കഴിഞ്ഞ വർഷം ചെന്നൈ സൂപ്പർ കിംഗ്സിനായി ഒരു മത്സരത്തിൽ കളിച്ച ഇമ്രാൻ താഹിർ 4 എക്കണോമി റേറ്റിൽ രണ്ട് വിക്കറ്റ് വീഴ്ത്തി. 42കാരനായ താരത്തിന്റെ അടിസ്ഥാന വിലയായ 2 കോടി രൂപയായിരിക്കാം ലേലത്തിൽ തിരിച്ചടിയായത്. 

ആരോൺ ഫിഞ്ച് (അടിസ്ഥാന വില 1.50 കോടി രൂപ)

ഓസ്‌ട്രേലിയൻ വൈറ്റ് ബോൾ ക്യാപ്റ്റൻ ഐ‌പി‌എല്ലിൽ തന്റെ കഴിവ് പലതവണ പുറത്തെടുത്തിട്ടുണ്ടെങ്കിലും സ്ഥിരത നിലനിർത്താൻ കഴിയാത്തത് തിരിച്ചടിയായി. 2020ൽ ആർ‌സി‌ബിക്ക് വേണ്ടി കളിച്ച താരം 12 മത്സരങ്ങളിൽ നിന്ന് 268 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും കഴിഞ്ഞ വർഷവും ആരു ടീമിലെടുക്കാതെ പോയി. 

ഡേവിഡ് മലൻ
ഡേവിഡ് മലൻ

ഡേവിഡ് മലൻ (അടിസ്ഥാന വില 1.50 കോടി രൂപ)

ഐസിസി റാങ്കിംഗിൽ ടി20യിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായിരുന്നെങ്കിലും അടുത്തിടെയായി താരത്തിന്റെ പ്രകടനം തുടരെ നിരാശപ്പെടുത്തുന്നതാണ്. റാങ്കിം​ഗ് ഓർഡറിൽ അഞ്ചാം സ്ഥാനത്തേക്കാണ് താരം താന്നിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ഏറെ ആരാധകപിന്തുണയോടെ പഞ്ചാബ് കിംഗ്‌സിൽ എത്തിയ മലന് തിളങ്ങനാകാഞ്ഞതും ലേലത്തിൽ തിരിച്ചടിക്ക് കാരണമായി. 

ഇയോൻ മോർഗൻ (അടിസ്ഥാന വില 1.50 കോടി രൂപ)

ഇംഗ്ലണ്ട് വൈറ്റ് ബോൾ നായകൻ ഇയോൻ മോർഗൻ കഴിഞ്ഞ വർഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഫൈനലിലേക്ക് നയിച്ചിരുന്നു. പക്ഷെ ബാറ്റിം​ഗിൽ മോർ​ഗന്റെ പ്രകടനം മോശമായിരുന്നു. 17 മത്സരങ്ങളിൽ നിന്ന് 11.08 ശരാശരിയിൽ 133 റൺസ് മാത്രമാണ് നേടിയത്. 

ക്രിസ് ലിൻ (അടിസ്ഥാന വില 1.50 കോടി രൂപ)

തീർച്ചയായും ഏതെങ്കിലും ഒരു ടീമിന് പരി​ഗണിക്കാവുന്ന ഒരു താരം തന്നെയായിരുന്നു ലിൻ. കഴിഞ്ഞ സീസണിൽ അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് തെര‍ഞ്ഞെടുത്ത താരത്തിന് ഒരു മത്സരം മാത്രമാണ് കളിക്കാൻ അവസരം ലഭിച്ചത്. എന്നിട്ടും 140 സ്‌ട്രൈക്ക് റേറ്റിൽ 49 റൺസ് സ്‌കോർ ചെയ്യാൻ താരത്തിന് കഴിഞ്ഞു. 

തബ്രായിസ് ഷംസി (അടിസ്ഥാന വില ഒരു കോടി രൂപ)

ഇന്ത്യയ്‌ക്കെതിരായ ഏകദിനത്തിൽ തന്റെ കഴിവ് തെളിിച്ച താരമാണ് ഈ ദക്ഷിണാഫ്രിക്കൻ സ്പിന്നർ. T20 ഫോർമാറ്റിൽ രണ്ടാം റാങ്കിലുള്ള ബൗളറാണ് ഷംസി. എന്നിട്ടും ഐപിഎല്ലിൽ താരത്തെ ഒരു ടീമിനും വേണ്ടാതായി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com