ടി20 ലോകകപ്പ്: ഈ പത്ത് യുവ താരങ്ങൾ നിങ്ങളെ ഞെട്ടിക്കും,ഉറപ്പ്

യുവതാരങ്ങൾ കൊണ്ട് സമ്പന്നമാണ് ഓരോ ടീമിന്റെയും സ്‌ക്വാഡ്. ഈ ടൂർണമെന്റിൽ തിളങ്ങാൻ സാധ്യതയുള്ള 10 അന്താരാഷ്ട്ര യുവ താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം.
T20 World Cup
T20 World Cup, These 10 young stars are set to shock the world @T20WorldCup
Updated on
4 min read

ഇത്തവണത്തെ ടി20 ലോകകപ്പ് ക്രിക്കറ്റ് പൂരത്തിന് കൊടിയേറാൻ ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത്. യുവതാരങ്ങൾ കൊണ്ട് സമ്പന്നമാണ് ഓരോ ടീമിന്റെയും സ്‌ക്വാഡ്. ഈ ടൂർണമെന്റിൽ തിളങ്ങാൻ സാധ്യതയുള്ള 10 അന്താരാഷ്ട്ര യുവ താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം.

Dewald Tobias Brevis
Dewald Tobias @ProteasMenCSA

1. ഡേവാൾഡ് ബ്രെവിസ് (ദക്ഷിണാഫ്രിക്ക)

ദക്ഷിണാഫ്രിക്കയുടെ യുവതാരമായ ഡേവാൾഡ് ബ്രെവിസ് എന്ന 22 വയസുകാരൻ ഈ ടൂർണമെന്റിലെ ടീമിന്റെ 'എക്സ്' ഫാക്ടറായി മാറുമാണെന്നാണ് വിലയിരുത്തൽ. ആക്രമണാത്മക ബാറ്റിംഗും 360 ഡിഗ്രി ഷോട്ടുകളും കൊണ്ടാണ് താരത്തിന്റെ പ്രത്യേകത. സ്പിൻ–പേസ് ബൗളർമാരെ ഒരുപോലെ നേരിടാൻ കഴിവുള്ള ബ്രെവിസ് മിഡിൽ ഓർഡറിൽ വേഗത്തിൽ റൺസ് നേടാൻ കഴിയുള്ള ആളാണ്. 17 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിച്ചു പരിചയമുള്ള ബ്രെവിസ് 436 റൺസും നേടിയിട്ടുണ്ട്.

Gerald Coetzee
Gerald Coetzee@GeraldCoetzee62

2. ജെറാൾഡ് കോറ്റ്സി (ദക്ഷിണാഫ്രിക്ക)

ദക്ഷിണാഫ്രിക്കയുടെ മറ്റൊരു ഫാസ്റ്റ് ബൗളറാണ് ജെറാൾഡ് കോറ്റ്സി. 24 വയസാണ് താരത്തിന്റെ പ്രായം. മിഡിൽ ഓവേഴ്‌സിലും ഡെത്ത് ഓവേഴ്‌സിലും വിക്കറ്റ് വീഴ്ത്താനുള്ള കഴിവാണ് കോറ്റ്സിയുടെ പ്രധാന ശക്തി. 13 അന്താരാഷ്ട്ര ടി20 മത്സരത്തിൽ നിന്ന് 14 വിക്കറ്റുകൾ താരം സ്വന്തമാക്കിയിട്ടുണ്ട്. 32 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടിയതാണ് താരത്തിന്റെ മികച്ച പ്രകടനം.

matthew short
matthew short matthew short/x

3. മാത്യു ഷോർട്ട് (ഓസ്ട്രേലിയ)

ഓസ്ട്രേലിയൻ ക്രിക്കറ്റിലെ ഓൾ റൗണ്ടർമാരിൽ ശ്രദ്ധേയനായ താരമാണ് മാത്യു ഷോർട്ട്. ഓപ്പണറായും മിഡിൽ ഓർഡറിലും ഒരു പോലെ തിളങ്ങാൻ താരത്തിന് കഴിയും എന്നതാണ് പ്രത്യേകത. പവർപ്ലേയിൽ വേഗത്തിൽ റൺസ് കൂട്ടുന്ന ശൈലിയാണ് മാത്യു ഷോർട്ടിനുള്ളത്. ഓഫ്‌ബ്രേക്ക് സ്പിൻ ബൗളേഴ്‌സിനെ അനായാസം കൈകാര്യം ചെയ്യാനും ഫീൽഡിങ്ങിലെ മികച്ച പ്രകടനവുമാണ് ടി20 ലോകകപ്പിലേക്ക് മാത്യു ഷോർട്ടിനെ പരിഗണിക്കാനുള്ള പ്രധാന കാരണം. 21 അന്താരാഷ്ട്ര ടി20 മത്സരത്തിൽ നിന്ന് 382 റൺസ് താരം നേടിയിട്ടുണ്ട്. 22 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയതാണ് മാത്യു ഷോർട്സിന്റെ മികച്ച ബൗളിംഗ് നേട്ടം.

Finn Allen
Finn AllenFinn Allen/X

4. ഫിൻ അലൻ (ന്യൂസിലൻഡ്)

ന്യൂസിലൻഡിന്റെ ഓപ്പണർമാരിൽ ഒരാളാണ് 26 വയസുകാരനായ ഫിൻ അലൻ. ടി20 ഫോർമാറ്റിലെ ഏറ്റവും ഭയമില്ലാത്ത ബാറ്റർമാരിൽ ഒരാളാണ്. പവർപ്ലേയിൽ തന്നെ ആഞ്ഞടിക്കാൻ കഴിവുള്ള താരം കൂടിയാണ് ഫിൻ അലൻ. 52 അന്താരാഷ്ട്ര ടി20 മത്സരത്തിൽ നിന്ന് 1285 റൺസ് ആണ് താരം സ്വന്തമാക്കിയിട്ടുള്ളത്. 137 റൺസാണ് ഏറ്റവും ഉയർന്ന സ്കോർ. ആദ്യ ഓവറുകളിൽ തന്നെ ബൗളർമാരെ സമ്മർദ്ദത്തിലാക്കുന്ന ശൈലിയുള്ള ഫിൻ അലൻ ഈ ടി20 ലോകകപ്പിൽ ന്യൂസിലൻഡിന്റെ തുറുപ്പു ചീട്ടാണ്.

ben sears
ben sears@foreverblackcap

5. ബെൻ സിയേഴ്സ് (ന്യൂസിലൻഡ്)

ന്യൂസിലാൻഡിന്റെ യുവ ഫാസ്റ്റ് ബൗളറായ ബെൻ സിയേഴ്സിന്റെ പ്രായം 27 വയസാണ്. പവർപ്ലേയിലും ഡെത്ത് ഓവേഴ്‌സിലും വിക്കറ്റുകൾ വീഴ്ത്താൻ കഴിവുള്ള താരമാണ് സിയേഴ്സ്. 22 അന്താരാഷ്ട്ര ടി20 മത്സരത്തിൽ നിന്ന് 23 വിക്കറ്റ് ആണ് താരം സ്വന്തമാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ന്യൂസിലാൻഡിന്റെ എക്‌സ്-ഫാക്ടർ പേസറായി മാറാൻ ശേഷിയുള്ള താരമാണ്.

saim ayub
saim ayub@TsMeSalman

6. സയം അയൂബ് (പാകിസ്ഥാൻ)

പാകിസ്ഥാൻ ക്രിക്കറ്റിലെ ഏറ്റവും പ്രതീക്ഷ നൽകുന്ന യുവ താരങ്ങളിൽ ഒരാളാണ് സയം അയൂബ് . 23 വയസുകാരനായ അയൂബ് ഇടം കൈ ഓപ്പണിങ് ഓൾറൗണ്ടർ ബാറ്ററാണ്. ആക്രമണാത്മക ബാറ്റിംഗ് ശൈലിയും പവർപ്ലേയിൽ തന്നെ മത്സരത്തിന്റെ ഗതി മാറ്റാനുള്ള കഴിവുമാണ് താരത്തിന്റെ പ്രത്യേകത. ആഭ്യന്തര ക്രിക്കറ്റിലും പിഎസ്എല്ലിലും സ്ഥിരതയാർന്ന പ്രകടനമാണ് താരത്തെ ദേശിയ ടീമിൽ എത്തിച്ചത്. 58 അന്താരാഷ്ട്ര ടി20 മത്സരത്തിൽ നിന്ന് 1109 റൺസ് നേടിയ താരമാണ് സയം അയൂബ്. താരത്തിന്റെ ഉയർന്ന സ്കോർ 98 റൺസാണ്.

shamar joseph
shamar joseph shamar joseph/X

7. ഷമർ ജോസഫ് (വെസ്റ്റ് ഇൻഡീസ്)

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമിലെ മികച്ച ഫാസ്റ്റ് ബൗളറാണ് ഷമർ ജോസഫ്. വേഗതയും നന്നായി ബൗൺസറുകൾ എറിയുവാൻ കഴിയുന്നതുമാണ് താരത്തിന്റെ പ്രധാന കഴിവ്. 2024-ൽ ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനത്തിലൂടെയാണ് താരത്തിന് വലിയ ആരാധക പിന്തുണ ലഭിച്ചത്. പരിക്കേറ്റ അവസ്ഥയിലും ബൗളിംഗ് തുടരുകയും നിർണ്ണായക വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത താരത്തിന്റെ പോരാട്ടവീര്യം വലിയ പ്രശംസ നേടിയിരുന്നു.

ടി20 ഫോർമാറ്റിലും ബൗളറെന്ന നിലയിൽ ഷമർ ജോസഫിന് നിരവധി സംഭാവന വെസ്റ്റ് ഇൻഡീസിന് വേണ്ടി ചെയ്യാൻ കഴിയുമെന്നാണ് വിലയിരുത്തൽ. 14 അന്താരാഷ്ട്ര ടി20 മത്സരത്തിൽ നിന്ന് 16 വിക്കറ്റാണ് താരം സ്വന്തമാക്കിയിട്ടുള്ളത്.

rahmanullah gurbaz
rahmanullah gurbaz@RGurbaz_21

8. റഹ്മാനുല്ല ഗുർബാസ് (അഫ്ഗാനിസ്ഥാൻ)

അഫ്ഗാനിസ്ഥാൻ ടീമിലെ ഏറ്റവും അപകടകാരിയായ യുവ വിക്കറ്റ് കീപ്പർ–ബാറ്റ്സ്മാനാണ് റഹ്മാനുല്ല ഗുർബാസ്. വലം കൈ ഓപ്പണിങ് ബാറ്ററായ ഗുർബാസ് ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഉയർന്ന സ്ട്രൈക്ക് റേറ്റോടെയുള്ള പ്രകടനങ്ങളിലൂടെ അദ്ദേഹം അഫ്ഗാനിസ്ഥാന്റെ ടോപ്പ് ഓർഡർ താരമായി മാറിയിട്ടുണ്ട്. ഐപിഎൽ, ബിബിഎൽ പോലുള്ള ലീഗുകളിലെ അനുഭവ സമ്പത്ത് ആണ് താരത്തിനെ ദേശിയ ടീമിൽ ഇടം നേടാൻ സഹായിച്ചത്.

83 മത്സരത്തിൽ നിന്നും 2139 റൺസ് ആണ് താരം നേടിയിട്ടുള്ളത്. വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ സ്വാധീനം ചെലുത്താൻ കഴിയുന്ന ഗുർബാസ് ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ ഭാവി സൂപ്പർതാരങ്ങളിൽ ഒരാളാണ്.

harry brook
harry brook@Harry_Brook_88

9. ഹാരി ബ്രൂക്ക് (ഇംഗ്ലണ്ട്)

ഇംഗ്ലണ്ടിന്റെ വേൾഡ് കപ്പ് നായകനാണ് 26 വയസുകാരനായ ഹാരി ബ്രൂക്ക്. മിഡിൽ ഓർഡറിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുന്നതാണ് ബ്രൂക്കിന്റെ കഴിവ്. സ്ഥിരതയുള്ള താരത്തിന്റെ പ്രകടനമാണ് ഏറ്റവും വലിയ പ്രത്യേകത. ടി20 ക്രിക്കറ്റിലും ഉയർന്ന സ്ട്രൈക്ക് റേറ്റോടെ കളി നിയന്ത്രിക്കാൻ കഴിയുന്ന ബ്രൂക്ക് ഇംഗ്ലണ്ടിന്റെ മറ്റ് ഫോർമാറ്റുകളിലും ഭാവി നായകനാകാനുള്ള സാധ്യതയുള്ള താരമാണ്. 52 അന്താരാഷ്ട്ര ടി20 മത്സരത്തിൽ നിന്നും 1012 റൺസ് ആണ് താരം നേടിയിട്ടുള്ളത്.

noor ahmad
noor ahmad@noor_ahmad_15

10. നൂർ അഹമ്മദ് (അഫ്ഗാനിസ്ഥാൻ)

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിലെ യുവ സ്പിൻ ബൗളറാണ് നൂർ അഹമ്മദ്. 21 വയസുകാരനായ നൂർ ഇടം കൈ റിസ്റ്റ് സ്പിന്നർ ആണ്. ടി20 ഫോർമാറ്റിൽ ബാറ്റ്സ്മാന്മാരെ വലയ്ക്കുന്ന തരത്തിലുള്ള ബൗളിംഗ് പ്രകടനമാണ് താരത്തെ ശ്രദ്ധേയമാക്കിയത്. മിഡിൽ ഓവേഴ്‌സിൽ റൺസ് നിയന്ത്രിക്കുകയും നിർണ്ണായക വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്യുന്നതാണ് നൂറിന്റെ പ്രധാന കഴിവ്.

ഐപിഎൽ അടക്കമുള്ള അന്താരാഷ്ട്ര ലീഗുകളിൽ നിന്ന് ലഭിച്ച അനുഭവം താരത്തിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. 24 അന്താരാഷ്ട്ര ടി20 മത്സരത്തിൽ നിന്നും 20 വിക്കറ്റ് ആണ് താരം സ്വന്തമാക്കിയത്.

Summary

T20 World Cup News: The 10 young stars are set to shock the world during ICC Men's T20 World Cup 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com