101ാം കിരീടം; നോൺ സ്റ്റോപ്പ് ഫെഡറർ; നോട്ടം ആ റെക്കോർഡിൽ

കരിയറിലെ 101ാം കിരീടത്തിൽ മുത്തമിട്ട് സ്വിസ് ടെന്നീസ് ഇതിഹാസം റോജർ ഫെ‍ഡറർ. മിയാമി ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ കിരീടമുയര്‍ത്തിയാണ് ഫെഡററുടെ മുന്നേറ്റം
101ാം കിരീടം; നോൺ സ്റ്റോപ്പ് ഫെഡറർ; നോട്ടം ആ റെക്കോർഡിൽ
Updated on
1 min read

മിയാമി: കരിയറിലെ 101ാം കിരീടത്തിൽ മുത്തമിട്ട് സ്വിസ് ടെന്നീസ് ഇതിഹാസം റോജർ ഫെ‍ഡറർ. മിയാമി ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ കിരീടമുയര്‍ത്തിയാണ് ഫെഡററുടെ മുന്നേറ്റം. 50ാം മാസ്റ്റേഴ്സ് ടൂര്‍ണമെന്റ് ഫൈനലില്‍ കളിച്ച ഫെഡററുടെ 28ാം കിരീട നേട്ടമാണിത്. 

ഫൈനലില്‍ നിലവിലെ ചാമ്പ്യനായ അമേരിക്കന്‍ താരം ജോണ്‍ ഇസ്‌നറെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് 37കാരനായ ഫെഡററുടെ കിരീട നേട്ടം. സ്‌കോര്‍: 6-1, 6-4. മത്സരത്തിനിടെ ഇടതുകാലിന് പരിക്കേറ്റ ഇസ്‌നര്‍ വേദന സഹിച്ചാണ് രണ്ടാം സെറ്റ് പൂര്‍ത്തിയാക്കിയത്. ഒരു മണിക്കൂറും മൂന്ന് മിനുട്ടും നീണ്ട ഫൈനലില്‍ സ്വിസ് താരത്തിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ഇസ്നര്‍ക്കായില്ല. 

ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ ഡൊമിനിക് തീമിനോട് തോറ്റ ഫെഡററുടെ ഉജ്വല തിരിച്ചുവരാണ് മിയാമിയില്‍ കണ്ടത്. മിയാമിയില്‍ ഫെഡററുടെ നാലാം കിരീടമാണിത്. ഈ വര്‍ഷം ഫെഡറര്‍ നേടുന്ന രണ്ടാമത്തെ കിരീടവും. നേരത്തേ ദുബായ് ചാമ്പ്യന്‍ഷിപ്പിലും ഫെഡറര്‍ കിരീടം സ്വന്തമാക്കിയിരുന്നു. കരിയറില്‍ ഏറ്റവും കൂടുതല്‍ കിരീട നേട്ടമെന്ന ജിമ്മി കോണേഴ്‌സിന്റെ റെക്കോർഡിലേക്കാണ് ഫെഡറർ സഞ്ചരിക്കുന്നത്. 109 കിരീട നേട്ടങ്ങളാണ് ജിമ്മി കോണേഴ്സിനുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com