1, 0, 6, 6, 2, 4, 6, 6, 6, 6, 6,... 11 പന്തില്‍ 49*! കാലിക്കറ്റിന്റെ 'സിക്‌സര്‍ ദേവന്‍'

കളിയിലെ താരമായി കാലിക്കറ്റിന്റെ കൃഷ്ണ ദേവൻ
Krishna Devan Batting
Krishna Devan
Updated on
1 min read

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ആരാധകരെ ആവേശത്തിലാഴ്ത്തി മറ്റൊരു ബാറ്റിങ് മികവ്. കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന്റെ യുവ താരം കൃഷ്ണ ദേവനാണ് ഇത്തവണ ​ഗ്രീൻഫീൽഡിനെ വിറപ്പിച്ചത്. നിലവിലെ ചാംപ്യന്മാരായ ഏരീസ് കൊല്ലം സെയിലേഴ്സിനെതിരെ അവസാന അഞ്ച് പന്തിലും സിക്സർ പറത്തിയാണ് കൃഷ്ണദേവന്റെ തട്ടുപൊളിപ്പൻ പ്രകടനം.

വെറും 11 പന്തുകൾ മാത്രം നേരിട്ട കൃഷ്ണ ദേവൻ 7 സിക്സറുകളുടെയും ഒരു ഫോറിന്റെയും അകമ്പടിയോടെ 49 റൺസാണ് അതിവേഗം അടിച്ചുകൂട്ടിയത്. 17 ഓവറിലെ 4ാം പന്തിൽ ടീം സ്കോർ 150 ലെത്തിയപ്പോൾ അൻഫൽ പുറത്തായി. പിന്നാലെയാണ് കൃഷ്ണ ദേവൻ ക്രീസിലെത്തിയത്. എൻഎസ് അജയഘോഷ് എറിഞ്ഞ 18ാം ഓവറിലെ മൂന്നാം പന്തിൽ എംഎസ് ധോനിയുടെ വിഖ്യാതമായ ഹെലികോപ്റ്റർ ഷോട്ടിനെ അനുസ്മരിപ്പിക്കുന്ന ഷോട്ടിലൂടെയാണ് കൃഷ്ണ ദേവൻ ആദ്യ സിക്സർ ഗ്യാലറിയിലെത്തിച്ചത്. ഈ ഓവറിൽ ഒരു സിക്സറും ഒരു ഫോറും ഉൾപ്പെടെ കൃഷ്ണ ദേവൻ നേടിയ 18 റൺസ് കാണാനിരിക്കുന്ന പൂരത്തിന്റെ ട്രെയിലറായിരുന്നു.

Krishna Devan Batting
മിച്ചല്‍ സ്റ്റാര്‍ക്ക് ടി20 മതിയാക്കി; ഏകദിന, ടെസ്റ്റ് പോരാട്ടങ്ങളില്‍ തുടരും

ഷറഫുദ്ദീൻ എറിഞ്ഞ 19-ാം ഓവറിലെ ആദ്യ പന്തിൽ അഖിൽ സ്കറിയ സിംഗിൾ നേടി കൃഷ്ണ ദേവന് സ്ട്രൈക്ക് കൈമാറി. പിന്നെ ഗ്രീൻഫീൽഡ് കണ്ടത് കൃഷ്ണ ദേവന്റെ കട്ടക്കലിപ്പായിരുന്നു. ഷറഫുദ്ദീൻ എറിഞ്ഞ അവസാന അഞ്ച് പന്തുകളും കൃഷ്ണ ദേവൻ നിലം തൊടാതെ സിക്സറുകളാക്കി മാറ്റി. പൊടുന്നനെ ക്രീസിലെത്തി അങ്കക്കലി പൂണ്ട കൃഷ്ണ ദേവന്റെ മാസ്മരിക ബാറ്റിങ് മത്സരത്തിന്റെ ഗതി കോഴിക്കോടിന് അനുകൂലമാക്കി. അവസാന 14 പന്തിൽ 52 റൺസാണ് കൃഷ്ണ ദേവന്റെ മികവിൽ കാലിക്കറ്റ് ബോർഡിൽ ചേർത്തത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം 20 ഓവറിൽ 188 റൺസിന് ഓൾ ഔട്ടായി. കെസിഎല്ലിൽ ഇതാദ്യമായാണ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്, ഏരീസ് കൊല്ലം സെയിലേഴ്സിനെ തോൽപ്പിക്കുന്നത്. കഴിഞ്ഞ സീസണിലെ ഫൈനൽ അടക്കം ഇതിന് മുൻപ് ഇരു ടീമുകളും ഏറ്റുമുട്ടിയ നാല് മത്സരങ്ങളിലും വിജയം കൊല്ലത്തിനായിരുന്നു.

Krishna Devan Batting
14 പന്തിൽ 52 റൺസ്! ഒടുവിൽ ഏരീസ് കൊല്ലത്തിനെ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസ് തോൽപ്പിച്ചു
Summary

Krishna Devan's brilliant performance came against defending champions Aries Kollam Sailors, hitting sixes in the last five balls.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com