ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ച് 17കാരി! സബലേങ്കയെ വീഴ്ത്തി കിരീടം നേടി മിറ ആന്‍ഡ്രീവ

തുടരെ രണ്ട് ഡബ്ല്യുടിഎ 1000 കിരീടം സ്വന്തമാക്കി റഷ്യന്‍ കൗമാരക്കാരി
17-year-old Andreeva tops world No. 1 Sabalenka
മിറ ആന്‍ഡ്രീവഎക്സ്
Updated on: 
1 min read

ഇന്ത്യന്‍ വെല്‍സ്: ലോക ഒന്നാം നമ്പര്‍ വനിതാ താരം ബെലറൂസിന്റെ അരിന സബലേങ്കയെ വീഴ്ത്തി 17കാരിക്ക് കിരീടം. ഇന്ത്യന്‍ വെല്‍സ് ടെന്നീസ് പോരാട്ടത്തിന്റെ ഫൈനലിലാണ് അട്ടിമറി. റഷ്യന്‍ കൗമാര താരം മിറ ആന്‍ഡ്രീവയാണ് ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ച് കിരീടം സ്വന്തമാക്കിയത്.

ദിവസങ്ങള്‍ക്കിടെ രണ്ടാം ഡബ്ല്യുടിഎ 1000 കിരീടമാണ് ആന്‍ഡ്രീവ സ്വന്തമാക്കുന്നത്. കഴിഞ്ഞ ദിവസം ദുബായ് ഓപ്പണ്‍ പോരാട്ടത്തിലും താരം കിരീടം നേടിയിരുന്നു.

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ടും മൂന്നും സെറ്റുകള്‍ പിടിച്ചെടുത്താണ് 17കാരി സബലേങ്കയെ ഞെട്ടിച്ചത്. സ്‌കോര്‍: 2-6, 6-4, 6-3.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER