2014ല്‍ എന്റെ ഇന്‍സ്വിങ്ങറിന് പിന്നാലെ പോയി, 2018ല്‍ കണ്ടത് മറ്റൊരാളെ; ഇംഗ്ലണ്ടിലെ കോഹ്‌ലിയെ കുറിച്ച് ആന്‍ഡേഴ്‌സന്‍

2018ല്‍ തികച്ചും വ്യത്യസ്തനായ കോഹ് ലിയെയാണ് കണ്ടത്. അതും അവിശ്വസനീയമാം വിധം, ആന്‍ഡേഴ്‌സന്‍ പറഞ്ഞു
2014ല്‍ എന്റെ ഇന്‍സ്വിങ്ങറിന് പിന്നാലെ പോയി, 2018ല്‍ കണ്ടത് മറ്റൊരാളെ; ഇംഗ്ലണ്ടിലെ കോഹ്‌ലിയെ കുറിച്ച് ആന്‍ഡേഴ്‌സന്‍
Updated on
1 min read

2014ല്‍ ഇംഗ്ലണ്ടില്‍ എത്തിയപ്പോഴുള്ളതില്‍ നിന്ന് മികവ് നേടിയാണ് 2018ല്‍ കോഹ്‌ലി എത്തിയതെന്ന് പേസര്‍ ആന്‍ഡേഴ്‌സന്‍. 2014ല്‍ കോഹ്‌ലിക്കെതിരെ മികവ് കാണിക്കാന്‍ എനിക്കായി. എന്നാല്‍ 2018ല്‍ തികച്ചും വ്യത്യസ്തനായ കോഹ് ലിയെയാണ് കണ്ടത്. അതും അവിശ്വസനീയമാം വിധം, ആന്‍ഡേഴ്‌സന്‍ പറഞ്ഞു. 

ലീവ് ചെയ്യുന്ന പന്തുകള്‍ തെരഞ്ഞെടുക്കുന്ന വിധത്തില്‍ കോഹ്‌ലി 2018ല്‍ കൂടുതല്‍ മെച്ചപ്പെട്ടു. 2014ല്‍ കോഹ് ലിക്കെതിരെ ഞാന്‍ ഔട്ട് സ്വിങ്ങര്‍ എറിയുമ്പോള്‍ കോഹ് ലി അതിന് പിന്നാലെ വരികയും, നേരത്തെ മൂവ്‌മെന്റ് നടത്തി എഡ്ജ് ചെയ്ത് സ്ലിപ്പില്‍ കുടുങ്ങുകയും ചെയ്യുമായിരുന്നു. 2018ല്‍ പന്ത് ലീവ് ചെയ്യുന്നതില്‍ മികവ് കാണിക്കുകയും, കൂടുതല്‍ ക്ഷമ കാണിക്കുകയും ചെയ്തു, ആന്‍ഡേഴ്‌സന്‍ ചൂണ്ടിക്കാണിക്കുന്നു. 

2014ല്‍ 10 ഇന്നിങ്‌സില്‍ നിന്ന് 134 റണ്‍സ് ആണ് കോഹ് ലി നേടിയത്. എന്നാല്‍ 2018ല്‍ ഇംഗ്ലണ്ടിലെത്തിയപ്പോള്‍ 593 റണ്‍സ് ആണ് കോഹ് ലിയുടെ ബാറ്റില്‍ നിന്ന് വന്നത്. രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധ ശതകവും ഇതില്‍ ഉള്‍പ്പെടുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com