

മുംബൈ: എന്റെ കമന്റേറ്റര്‍ ജീവിതത്തിലെ ദുരന്ത വര്‍ഷമാണ് ഈ കടന്നു പോകുന്നത്...ആരുടെ വാക്കുകളാണ് ഇതെന്ന് അധികമൊന്നും ആലോചിക്കാതെ തന്നെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഊഹിച്ചെടുക്കാം...സഞ്ജയ് മഞ്ജരേക്കര്‍ തന്നെ ആള്‍...
1998-99 കാലഘട്ടത്തില്‍ ക്രിക്കറ്റ് കമന്റേറ്ററായി ജോലി തുടങ്ങിയതാണ് ഞാന്‍. ഇപ്പോള്‍ 20-21 വര്‍ഷം പിന്നിടുന്നു. അതില്‍ ഏറ്റവും ദുരന്തമേറിയ വര്‍ഷമായിരുന്നു 2019. പൊട്ടും പൊടിയും എന്ന വാക്ക് കമന്റേറ്റര്‍മാര്‍ പൊതുവെ ഉപയോഗിക്കുന്നതാണ്. ഈ വാക്ക് ഞാന്‍ ഉപയോഗിച്ചതിനും തൊട്ടു പിന്നാലെ വന്ന കളിയിലും ഞാന്‍ ഈ വാക്ക് ആവര്‍ത്തിച്ചിരുന്നു. സംഗക്കാരയേയും, ജീവന്‍ മെന്‍ഡിസിനേയും ഉദ്ദേശിച്ചാണ് പറഞ്ഞത്. അവിടെ വലിയ പ്രശ്‌നമുണ്ടായില്ല, മഞ്ജരേക്കര്‍ പറയുന്നു.
എന്നാല്‍ എന്റെ ദുരന്ത വര്‍ഷമാണ് 2019 എന്ന് ഉദ്ധേശിച്ചത് രവീന്ദ്ര ജഡേജയുടെ സെമി ഫൈനലിലെ പ്രകടനം കണ്ടാണ്. എന്റെ കമന്റ് വന്നതിന് തൊട്ടടുത്ത ദിവസം ലോകകപ്പ് സെമിയില്‍ ജഡേജ കളിച്ച ഇന്നിങ്‌സിനെ ചൂണ്ടിയാണ് ഞാന്‍ ഈ പറയുന്നത്. ജഡേജയില്‍ നിന്ന് അതിന് മുന്‍പ് അത്തരമൊരു പ്രകടനം നമ്മളാരും കണ്ടിട്ടില്ല..മഞ്ജരേക്കര്‍ പറഞ്ഞു.
മഞ്ജരേക്കറുടെ പൊട്ടും പൊടിയും പരാമര്‍ശത്തില്‍ പരസ്യ പ്രതികരണവുമായി ജഡേജ എത്തുകയായിരുന്നു. നിങ്ങളേക്കാളും ഇരട്ടി മത്സരങ്ങള്‍ ഞാന്‍ കളിച്ചു, കളിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളുടെ വെര്‍ബല്‍ ഡയേറിയയ്ക്ക് ഞാന്‍ നിരവധി വട്ടം ഇരയായി കഴിഞ്ഞു, ഇനിയും കേട്ടിരിക്കാനാവില്ലെന്നാണ് മഞ്ജരേക്കര്‍ക്ക് മറുപടിയായി ജഡേജ ട്വിറ്റ് ചെയ്തത്. പിന്നാലെ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയ്ക്ക് ലോകകപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ നല്‍കി രവീന്ദ്ര ജഡേജയുടെ ഇന്നിങ്‌സ് വന്നു.
ജഡേജയ്‌ക്കെതിരായ വിവാദത്തിന് പിന്നാലെ കമന്റേറ്റര്‍ ഹല്‍ഷ ബോഗ്ലെയ്‌ക്കെതിരായ മഞ്ജരേക്കറുടെ പ്രസ്താവനയും വിവാദമായിരുന്നു. ഇന്ത്യ-ബംഗ്ലാദേശ് പിങ്ക് ബോള്‍ ടെസ്റ്റിലെ നിരീക്ഷണങ്ങളുടെ പേരിലാണ് ഇരുവരും തമ്മില്‍ വാക്‌പോരുണ്ടായത്. ഒടുവില്‍ ജയിക്കാന്‍ ഭോഗ്ലെയ്ക്ക് കളത്തിലിറങ്ങി കളിച്ച പരിചയം ഇല്ലെന്ന് മഞ്ജരേക്കര്‍ പറഞ്ഞത് വിവാദമായി.
പിങ്ക് ബോള്‍ എത്രത്തോളം കളിക്കാര്‍ക്ക് കാണാന്‍ സാധിക്കുന്നുണ്ട് എന്നതില്‍ ആഴത്തിലുള്ള വിശകലനം വേണമെന്നായിരുന്നു ഹര്‍ഷ ബോഗ്ലെയുടെ വാക്കുകള്‍. എന്നാല്‍ പന്ത് കാണുമോ എന്നത് അത്ര വലിയ വിഷയമായി എടുക്കേണ്ട എന്നാണ് മഞ്ജരേക്കര്‍ പ്രതികരിച്ചത്. എന്നാല്‍ കളിക്കാരുടെ ഇക്കാര്യത്തില്‍ സംസാരിക്കു തന്നെ വേണമെന്ന് ഭോഗ്ലെ പറഞ്ഞപ്പോള്‍, ക്രിക്കറ്റ് കളിച്ചിട്ടുള്ളവര്‍ക്ക് അത് ചോദിക്കേണ്ട കാര്യമില്ലെന്നും, പന്ത് വ്യക്തമായി കാണാമെന്ന് കളിച്ചിട്ടുള്ളവര്‍ക്ക് അറിയാമെന്നുമാണ് മഞ്ജരേക്കര്‍ തിരിച്ചടിച്ചത്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates