2022 ലോകകപ്പ് യോഗ്യതാ മത്സരം; ഇന്ത്യ ഗ്രൂപ്പ് ഇയില്‍, എതിരാളികള്‍ ഇവര്‍

മൂന്നാം റൗണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലേക്ക് യോഗ്യത നേടുകയാണ് ഇന്ത്യയ്ക്ക് മുന്‍പിലുള്ള ലക്ഷ്യം
2022 ലോകകപ്പ് യോഗ്യതാ മത്സരം; ഇന്ത്യ ഗ്രൂപ്പ് ഇയില്‍, എതിരാളികള്‍ ഇവര്‍
Updated on: 
1 min read

2022 ഫിഫ ലോകകപ്പിനുള്ള രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തില്‍ ഇന്ത്യ ഗ്രൂപ്പ് ഇയില്‍. ലോകകപ്പിന്റെ ആതിഥേയരായ ഖത്തര്‍, ഒമാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പിലെ ഇന്ത്യയുടെ എതിരാളികള്‍. 

ഓസീസ് ഇതിഹാസം ടിം കാഹിലാണ് ഡ്രോയില്‍ ടീമുകളെ ഓരോ ഗ്രൂപ്പുകളിലാക്കി തരംതിരിച്ചത്. മറ്റ് ടീമുകളുമായുള്ള വ്യത്യാസം വലിയ തോതില്‍ കുറയ്ക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ സാധിച്ചുവെന്ന് ടിം കാഹില്‍ പറഞ്ഞു. ആതിഥേയരാജ്യം എന്ന നിലയില്‍ ലോകകപ്പിലേക്ക് ഖത്തര്‍ യോഗ്യത നേടിക്കഴിഞ്ഞു. 

മൂന്നാം റൗണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലേക്ക് യോഗ്യത നേടുകയാണ് ഇന്ത്യയ്ക്ക് മുന്‍പിലുള്ള ലക്ഷ്യം. അതിന്, ഗ്രൂപ്പ് ഇയില്‍ ഇന്ത്യ ഒന്നാമത് എത്തുകയോ, എല്ലാ ഗ്രൂപ്പുകളിലുമായി രണ്ടാമത് എത്തുന്ന ടീമുകളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയതാവണം. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഒമാനാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍. സെപ്തംബര്‍ അഞ്ചിനാണ് ഒമാനെതിരായ മത്സരം. ഇന്ത്യയുടെ ഷെഡ്യൂള്‍ ഇങ്ങനെ, 

സെപ്തംബര്‍ അഞ്ച് 2019- ഇന്ത്യ-ഒമാന്‍(ഹോം മത്സരം)
സെപ്തംബര്‍ 10,2019 -ഇന്ത്യ-ഖത്തര്‍(എവേ മത്സരം)
ഒക്ടോബര്‍ 15,2019 - ഇന്ത്യ-ബംഗ്ലാദേശ്(ഹോം)
നവംബര്‍ 14, 2019- അഫ്ഗാനിസ്ഥാന്‍-ഇന്ത്യ(എവേ)
നവംബര്‍ 19, 2019- ഇന്ത്യ-ഒമാന്‍(എവേ)
മാര്‍ച്ച് 26, 2020- ഇന്ത്യ-ഖത്തര്‍(ഹോം)
ജൂണ്‍ നാല്, 2020- ബംഗ്ലാദേശ്-ഇന്ത്യ(എവേ)
ജൂണ്‍ 9, 2020- ഇന്ത്യ-അഫ്ഗാനിസ്ഥാന്‍(ഹോം)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER