എഫ്എ കപ്പില്‍ സിറ്റിയെ വീഴ്ത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ചാമ്പ്യന്മാര്‍

ഗര്‍നാചോയും മൈനോയുമാണ് യുനൈറ്റഡിനായി ഗോള്‍ നേടിയത്
2023-24 EmiratesFACup winners
ManUtd
എഫ്എ കപ്പില്‍ സിറ്റിയെ വീഴ്ത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ചാമ്പ്യന്മാര്‍എക്‌സ്
Updated on
1 min read

ലണ്ടന്‍: എഫ്എ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കിരീടം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുനൈറ്റഡിന്റെ ജയം. അലെജാന്‍ഡ്രോ ഗര്‍നാചോയും കോബി മൈനോയുമാണ് യുനൈറ്റഡിനായി ഗോള്‍ നേടിയത്.

മത്സരത്തില്‍ യുനൈറ്റഡാണ് ആദ്യം ലീഡെടുത്തത്. 30ാം മിനിറ്റില്‍ ഗര്‍നാചോയിലൂടെയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്നിലെത്തിയത്. ഗ്വാര്‍ഡിയോള്‍ ഗോള്‍ കീപ്പര്‍ ഒര്‍ട്ടേഗയ്ക്ക് ഹെഡ്ഡ് ചെയ്ത് നല്‍കിയ പന്ത് ഗര്‍നാചോയുടെ കാലില്‍ എത്തുകയായിരുന്നു. യുനൈറ്റഡ് 1-0 ന് മുന്നിലെത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2023-24 EmiratesFACup winners
ManUtd
'ആ നീക്കം അത്ഭുതപ്പെടുത്തി'; തോല്‍വിയില്‍ സഞ്ജുവിന് വിമര്‍ശനം

മത്സരത്തിന്റെ 39 മിനിറ്റിലും യുനൈറ്റഡ് സ്‌കോര്‍ ചെയ്തു. ഇത്തവണ ബ്രൂണോ ഫെര്‍ണാണ്ടസ് നല്‍കിയ പാസ് കോബി മൈനു ലക്ഷ്യത്തിലെത്തിച്ചു.2-0 എന്ന നിലയിലായ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഗോള്‍ മടക്കാന്‍ സിറ്റിക്ക് ആയില്ല.

രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളില്‍ 86 ാം മിനിറ്റിലാണ് സിറ്റി ഗോള്‍ മടക്കിയത്. പെനാല്‍റ്റി ബോക്‌സിന് പുറത്തു നിന്ന് ഡോകു എടുത്ത ഷോട്ട് യുനൈറ്റഡിന്റെ വലയില്‍ വീണു. 2-1 എന്ന നിലയിലാണ കളിയില്‍ പിന്നീട് മാറ്റങ്ങളൊന്നും സംഭവിച്ചില്ല. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തങ്ങളുടെ 13ാം എഫ്എ കപ്പ് കിരീടമാണിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Saritha and Muhammed Shafi
Saudi prince found dead at luxury London hotel after party drugs, alcohol overdose
Portugal 2 - 1 Croatia
Saibari goal celebraion
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com