

ഹാങ്ചൗ: 2023 ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി ഇന്ത്യ. ഇന്ത്യയുടെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 28 സ്വർണമടക്കം 107 മെഡലുകളാണ് നേട്ടം. ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. ഹാങ്‌ചോയിൽ അവസാനദിനം ഇന്ത്യ നേടിയത് ആറ് സ്വർണമടക്കം 12 മെഡലുകളാണ്.
ഇന്ത്യ - അഫ്ഗാനിസ്താൻ ക്രിക്കറ്റ് ഫൈനൽ മഴമൂലം ഉപേക്ഷിക്കുകയും സീഡ് അടിസ്ഥാനത്തിൽ ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ഇന്ത്യ പോയിന്റ് പട്ടികയിൽ 28-ാം സ്വർണം ചേർത്തു. ചെസ്സിൽ ഇന്ത്യ രണ്ട് മെഡൽ കൂടി നേടി. ചെസ്സിൽ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾ വെള്ളി മെഡൽ നേടി. ഇതോടെ 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവുമടക്കം ഇന്ത്യയുടെ മെഡൽ നേട്ടം 107 ആയി.
പുരുഷൻമാരുടെ കബഡി, ബാഡ്മിന്റൺ ഡബിൾസ് (സാത്വിക് സായ്രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി) എന്നിവയിൽ ഇന്ന് സ്വർണം നേടി. പുരുഷന്മാരുടെ 86 കിലോ വിഭാഗം ഗുസ്തിയിൽ ഇന്ത്യയുടെ ദീപക് പൂനിയയ്ക്ക് വെള്ളി നേടി. വനിതാ ഹോക്കിയിൽ ഇന്ത്യൻ ടീം വെങ്കലം സ്വന്തമാക്കി.
ശനിയാഴ്ച നടന്ന കബഡി ഫൈനലിൽ ചൈനീസ് തായ്പെയിയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതാ ടീം സ്വർണമണിഞ്ഞതോടെ രാജ്യത്തിന്റെ മെഡൽ നേട്ടം 100-ൽ എത്തിയിരുന്നു. ഇതാദ്യായാണ് ഇന്ത്യ മെഡലുകളിൽ സെഞ്ചുറി തികയ്ക്കുന്നത്. അഞ്ചുവർഷംമുമ്പ് ജക്കാർത്തയിൽ നേടിയ 70 മെഡലുകളായിരുന്നു ഇതുവരെ റെക്കോഡ്. ജക്കാർത്തയിലെ 16 സ്വർണം 23 വെള്ളി, 31 വെങ്കലം എന്നിങ്ങനെയായിരുന്നു നേട്ടം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates