3-0, അല്ലെങ്കില്‍ 3-1; ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര വിജയിയെ പ്രവചിച്ച് ഗൗതം ഗംഭീര്‍ 

പിങ്ക് ബോള്‍ ടെസ്റ്റില്‍ മാത്രമാണ് ഇംഗ്ലണ്ടിന് അല്‍പ്പമെങ്കിലും സാധ്യതയുള്ളത് എന്നും ഗംഭീര്‍ പറഞ്ഞു
ഗൗതം ഗംഭീര്‍/ഫയല്‍ ചിത്രം
ഗൗതം ഗംഭീര്‍/ഫയല്‍ ചിത്രം
Updated on: 
1 min read

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 3-0ന് അല്ലെങ്കില്‍ 3-1ന് ഇന്ത്യ സ്വന്തമാക്കുമെന്ന് മുന്‍ താരം ഗൗതം ഗംഭീര്‍. പിങ്ക് ബോള്‍ ടെസ്റ്റില്‍ മാത്രമാണ് ഇംഗ്ലണ്ടിന് അല്‍പ്പമെങ്കിലും സാധ്യതയുള്ളത് എന്നും ഗംഭീര്‍ പറഞ്ഞു. 

ഇപ്പോള്‍ ഇംഗ്ലണ്ടിനുള്ള സ്പിന്‍ നിര വെച്ച് ഇന്ത്യയില്‍ ഒരു ടെസ്റ്റും ജയിക്കാനുള്ള സാധ്യത കാണുന്നില്ല. സാഹചര്യം വെച്ച് നോക്കുമ്പോള്‍ പിങ്ക് ബോള്‍ ടെസ്റ്റില്‍ മാത്രമാണ് 50-50 ചാന്‍സ് വരുന്നത്. വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ഉപരി ടീമിന് വേണ്ടിയാണ് കളിക്കേണ്ടത് എന്നും ഗംഭീര്‍ പറഞ്ഞു. 

നിങ്ങള്‍ നേടിയ സെഞ്ചുറികള്‍ അല്ല വിഷയം. ടീമിനെ ജയത്തിലേക്ക് എത്തിക്കാന്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്നതാണ് കാര്യം. ഇംഗ്ലണ്ടിന് എതിരായ പരമ്പര ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് എത്താന്‍ എത്രമാത്രം പ്രധാന്യം അര്‍ഹിക്കുന്നതാണ് എന്ന് കോഹ് ലിക്ക് നന്നായി അറിയാം. 

റൂട്ടിനെ ഇന്ത്യയില്‍ നേരിടുന്ന വെല്ലുവിളി വ്യത്യസ്തമാണ്. ശ്രീലങ്കയില്‍ റൂട്ട് നന്നായി കളിച്ചു. എന്നാല്‍ ഏതൊരു വിക്കറ്റിലും ബൂമ്രയെ പോലൊരാളെ നേരിടുമ്പോള്‍, അതല്ലെങ്കില്‍ ആത്മവിശ്വാസത്തിന്റെ അങ്ങേ തലയ്ക്കല്‍ നില്‍ക്കുന്ന അശ്വിനെ പോലൊരാളെ നേരിടുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാണെന്ന് ഗംഭീര്‍ ചൂണ്ടിക്കാണിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com