3 ഏകദിനങ്ങള്‍ മുന്‍പില്‍; കോഹ്‌ലിയെ കാത്ത് എണ്ണം പറഞ്ഞ സെഞ്ചുറി റെക്കോര്‍ഡുകള്‍

രാജ്യാന്തര ക്രിക്കറ്റിലെ സെഞ്ചുറികളില്‍ മൂന്നാം സ്ഥാനത്താണ് കോഹ് ലി. ഇവിടെ ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങിനെ മറികടക്കാന്‍ കോഹ് ലിക്ക് രണ്ട് സെഞ്ചുറി കൂടി മതി
വിരാട് കോഹ്‌ലി/ ട്വിറ്റർ
വിരാട് കോഹ്‌ലി/ ട്വിറ്റർ
Updated on
1 min read

പുനെ: ഇംഗ്ലണ്ടിന് എതിരായ ഏകദിന പരമ്പരയ്ക്ക് ഇറങ്ങുമ്പോള്‍ റെക്കോര്‍ഡുകളില്‍ പലതും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിക്ക് മുന്‍പിലുണ്ട്. രാജ്യാന്തര ക്രിക്കറ്റിലെ സെഞ്ചുറികളില്‍ മൂന്നാം സ്ഥാനത്താണ് കോഹ് ലി. ഇവിടെ ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങിനെ മറികടക്കാന്‍ കോഹ് ലിക്ക് രണ്ട് സെഞ്ചുറി കൂടി മതി. 

സെഞ്ചുറികള്‍ ഇല്ലാതെയാണ് കോഹ് ലി 2020 അവസാനിപ്പിച്ചത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ രണ്ട് സെഞ്ചുറിയോടെ നിറയാന്‍ കോഹ് ലിക്ക് കഴിഞ്ഞാല്‍ ഇന്ത്യന്‍ നായകന്റെ സെഞ്ചുറികളുടെ എണ്ണം 72ലേക്ക് എത്തും. 71 സെഞ്ചുറിയാണ് റിക്കി പോണ്ടിങ്ങിന്റെ പേരിലുള്ളത്. ഒന്നാമത് 100 സെഞ്ചുറിയുമായി സച്ചിനും. 

ഏകദിനത്തില്‍ ക്യാപ്റ്റനായി നിന്ന് 21 സെഞ്ചുറിയാണ് കോഹ് ലിയുടെ പേരിലുള്ളത്. ഇവിടെ പോണ്ടിങ്ങിനെ മറികടക്കാന്‍ കോഹ് ലിക്ക് വേണ്ടത് ഒരു സെഞ്ചുറി മാത്രം. 22 ഏകദിന സെഞ്ചുറിയാണ് ക്യാപ്റ്റനായിരിക്കെ പോണ്ടിങ് നേടിയത്. ഏകദിനത്തില്‍ സ്വന്തം മണ്ണില്‍ കൂടുതല്‍ സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡിലാണ് സച്ചിനെ മറികടക്കാന്‍ കോഹ് ലി ഒരുങ്ങുന്നത്. 

ഇന്ത്യന്‍ മണ്ണില്‍ 20 ഏകദിന സെഞ്ചുറികളാണ് സച്ചിന്റെ പേരിലുള്ളത്. കോഹ് ലി ഇതുവരെ നേടിയത് 19 സെഞ്ചുറിയും. ക്യാപ്റ്റനായി നിന്ന് സ്വന്തം മണ്ണില്‍ കൂടുതല്‍ സെഞ്ചുറി പോണ്ടിങ്ങിന്റെ പേരിലാണ്, 10. 9 സെഞ്ചുറിയാണ് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി സ്വന്തം മണ്ണില്‍ നിന്ന് കോഹ് ലി സ്വന്തമാക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com