ചുറ്റും 32 മരതക കല്ലുകള്‍, വില 5 കോടി രൂപ; വാച്ച് ശേഖരത്തിലേക്ക് ഒന്നുകൂടി ചേര്‍ത്ത് ഹര്‍ദിക് പാണ്ഡ്യ

പാറ്റെക്ക് ഫിലിപ്പ് നൗട്ടിലസ് പ്ലാറ്റിനം 5711 ആണ് ഇവിടെ ഹര്‍ദിക് സ്വന്തമാക്കിയിരിക്കുന്നത്
ചിത്രം: ഇൻസ്റ്റാ​ഗ്രാം
ചിത്രം: ഇൻസ്റ്റാ​ഗ്രാം
Updated on: 
1 min read

കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഫോട്ടോയില്‍ ഒരു മാറ്റം ആരാധകരുടെ കണ്ണില്‍ ഉടക്കിയിരുന്നു. ഏത് സമയവും ഹര്‍ദിക്ക് അണിഞ്ഞിരുന്ന വാച്ച് മാറ്റി.  പുതിയ വാച്ച് ശ്രദ്ധയില്‍പ്പെട്ടതോടെ ഇതിന്റെ പ്രത്യേകതകള്‍ തിരയുകയായിരുന്നു ആരാധകര്‍. 

പാറ്റെക്ക് ഫിലിപ്പ് നൗട്ടിലസ് പ്ലാറ്റിനം 5711 ആണ് ഇവിടെ ഹര്‍ദിക് സ്വന്തമാക്കിയിരിക്കുന്നത്. 5 കോടി രൂപ വിലമതിക്കുന്ന വാച്ചാണ് ഇത്. ലോകത്തിലെ ഏറ്റവും ക്വാളിറ്റി കൂടിയ പ്ലാറ്റിനം ഉപയോഗിച്ച് നിര്‍മിച്ചതാണ് ഈ വാച്ച്. 

32 മരതക കല്ലുകളാണ് ഈ വാച്ചിന്റെ ചുറ്റും കാണുന്നത്. ഇതിന് മുന്‍പ് പറ്റെക് ഫിലിപ്പ് നൗട്ടിലസിന്റെ ടൈം ട്രാവല്‍ വിഭാഗത്തിലെ 2.2 കോടി രൂപ വിലമതിക്കുന്ന വാച്ചും ഹര്‍ദിക് സ്വന്തമാക്കിയിരുന്നു. ഹര്‍ദിക്കിന്റെ വാച്ച് ശേഖരത്തിന് തന്നെ 10 കോടി രൂപ വിലമതിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com