നോട്ടൗട്ട് റൂട്ട്; ജഡേജയ്ക്ക് 4 വിക്കറ്റ്, ഇംഗ്ലണ്ട് 353നു പുറത്ത്

ഒലി റോബിന്‍സന്‍ അര്‍ധ സെഞ്ച്വറി നേടി
വിക്കറ്റ് നേട്ടം സഹ താരങ്ങള്‍ക്കൊപ്പം ആഘോഷിക്കുന്ന ജഡേജ
വിക്കറ്റ് നേട്ടം സഹ താരങ്ങള്‍ക്കൊപ്പം ആഘോഷിക്കുന്ന ജഡേജപിടിഐ
Updated on
1 min read

റാഞ്ചി: നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 353 റണ്‍സില്‍ അവസാനിപ്പിച്ച് ഇന്ത്യ. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് രണ്ടാം ദിനം ആരംഭിച്ചത്.

മുന്‍ ക്യാപ്റ്റന്‍ ജോ റൂട്ട് സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു. താരം 122 റണ്‍സെടുത്തു. പത്ത് ഫോറുകള്‍ സഹിതമാണ് സെഞ്ച്വറി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒലി റോബിന്‍സന്‍ അര്‍ധ സെഞ്ച്വറി നേടി. താരം 58 റണ്‍സെടുത്തു. ഷൊയ്ബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍ എന്നിവര്‍ പൂജ്യത്തില്‍ പുറത്തായതോടെ ഇംഗ്ലണ്ട് ഇന്നിങ്‌സിനു തിരശ്ശീലയും വീണു.

രണ്ടാം ദിനത്തില്‍ വീണ അവസാന മൂന്ന് വിക്കറ്റുകള്‍ രവീന്ദ്ര ജഡേജ സ്വന്തമാക്കി. താരം ആകെ നാല് വിക്കറ്റുകള്‍ വീഴ്ത്തി. അരങ്ങേറ്റക്കാരന്‍ അകാശ് ദീപ് മൂന്ന് വിക്കറ്റുകളും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകളും ആര്‍ അശ്വിന്‍ ഒരു വിക്കറ്റും വീഴ്ത്തി.

വിക്കറ്റ് നേട്ടം സഹ താരങ്ങള്‍ക്കൊപ്പം ആഘോഷിക്കുന്ന ജഡേജ
ജയിക്കാന്‍ 1 പന്തില്‍ 5 റണ്‍സ്, മലയാളി താരം സജനയുടെ സിക്‌സ്! ഡല്‍ഹിയെ വീഴ്ത്തി മുംബൈ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com