520 ദിവസത്തിനിടയില്‍ ആദ്യം, വാന്‍ഡൈക്കിനെ ഡ്രിബിള്‍ ചെയ്ത് ജീസസ്; പക്ഷേ, അത് ഡ്രിബിള്‍ തന്നെയാണോ? 

2018 മാര്‍ച്ചിന് ശേഷം ഒരു താരവും വാന്‍ഡൈക്കിനെ ഡ്രിബിള്‍ ചെയ്തിരുന്നില്ല
520 ദിവസത്തിനിടയില്‍ ആദ്യം, വാന്‍ഡൈക്കിനെ ഡ്രിബിള്‍ ചെയ്ത് ജീസസ്; പക്ഷേ, അത് ഡ്രിബിള്‍ തന്നെയാണോ? 
Updated on
1 min read

65 മത്സരങ്ങള്‍ വരെ...തന്നെ കബളിപ്പിച്ച് ഡ്രിബിള്‍ ചെയ്യാന്‍ ഒരു താരത്തേയും 65 മത്സരങ്ങള്‍ വരെ വിര്‍ജില്‍ വാന്‍ഡൈക്ക്‌അനുവദിച്ചിരുന്നില്ല. ലിവര്‍പൂളിന്റെ സൂപ്പര്‍ ഡിഫന്ററുടെ ആ പൂട്ട് പക്ഷേ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗബ്രിയേല്‍ ജീസസ് പൊളിച്ചു. 65 മത്സരത്തിന് ശേഷം വാന്‍ഡൈക്കിനെ ഡ്രിബിള്‍ ചെയ്യുന്ന ആദ്യ താരമായി ജീസസ്. 

കമ്യൂണിറ്റി ഷീല്‍ഡ് മാച്ചില്‍ ലിവര്‍പൂളും സിറ്റിയും ഏറ്റുമുട്ടിയപ്പോഴായിരുന്നു അത്. 2018 മാര്‍ച്ചിന് ശേഷം ഒരു താരവും വാന്‍ഡൈക്കിനെ ഡ്രിബിള്‍ ചെയ്തിരുന്നില്ല. 519 ദിവസം ഇളകാതെ നിന്ന വാന്‍ഡൈക്കിന്റെ ആ മനസാന്നിധ്യം തകര്‍ത്താണ് ഗബ്രിയേല്‍ ജീസസ് 2019-2020 സീസണിന്റെ കര്‍ട്ടന്‍ റെയ്‌സര്‍ അവസാനിപ്പിച്ചത്. 

കഴിഞ്ഞ സീസണില്‍ മെസിയും ക്രിസ്റ്റ്യാനോയും വാന്‍ഡൈക്കിനെതിരെ എത്തിയിരുന്നു. അവര്‍ക്ക് പോലും സാധിക്കാത്തതാണ് ഗബ്രിയേല്‍ തകര്‍ത്തത്. കളിയുടെ രണ്ടാം പകുതിയില്‍ ഹാഫ് ലൈനില്‍ ഗബ്രിയേലിലേക്ക് പന്തെത്തി. ഗബ്രിയേലിനെ ചലഞ്ച് ചെയ്യാന്‍ വാന്‍ഡൈക്ക് ശ്രമിച്ചെങ്കിലും താരത്തെ ഡ്രിബിള്‍ ചെയ്ത് ജീസസ് പന്തുമായി പാഞ്ഞു. എന്നാല്‍ അതൊരു ഡ്രിബിള്‍ അല്ലെന്നും, ടേണ്‍ ആന്‍ഡ് പാസ് മാത്രമാണെന്നുമാണ് ലിവര്‍പൂള്‍ ആരാധകര്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com