കെ എ അൻസ്വാഫ് വേഗരാജാവ്, പെണ്‍കുട്ടികളില്‍ സീനിയേഴ്സിനെ മറികടന്ന് ജൂനിയര്‍ വേഗറാണി

12.54 സെക്കൻഡിൽ ഫിനിഷ് ചെയ്ത ആർ ശ്രേയയാണ് വേ​ഗറാണി
sports meets
കെ എ അൻസ്വാഫ്, ആർ ശ്രേയഎക്സ്‌പ്രസ് ചിത്രം
Updated on
1 min read

കൊച്ചി: 66-ാം സംസ്ഥാന സ്കൂള്‍ കായിക മേളയിൽ വേ​ഗരാജാവായി എറണാകുളത്തിന്റെ കെ എ അൻസ്വാഫ്. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നടന്ന സീനിയർ ബോയ്സ് 100 മീറ്ററിൽ 10.806 സെക്കൻഡിലാണ് അൻസ്വാഫ് ഓടിയെത്തിയത്. കീരാമ്പാറ സെന്റ് സ്റ്റീഫൻസ് സ്കൂളിലെ വിദ്യാർഥിയാണ് അൻസ്വാഫ്.

സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം ജി വി രാജ സ്കൂളിലെ രഹ്ന രഘു ഒന്നാമതെത്തി. 12.62 സെക്കൻ‍ഡിലാണ് ഫിനിഷ് ചെയ്തത്. അതേസമയം 100 മീറ്റർ ജൂനിയർ ​ഗേൾസ് വിഭാ​ഗത്തിൽ സ്വർണം നേടിയ ആർ ശ്രേയ സീനിയർ വിഭാ​ഗത്തെക്കാൽ മികച്ച പ്രകടനം കാഴ്ച വെച്ചു. 12.54 സെക്കൻഡിൽ ഫിനിഷ് ചെയ്ത ആർ ശ്രേയയാണ് വേ​ഗറാണി.

ജൂനിയർ ആൺകുട്ടികളിൽ പാലക്കാട് ചിറ്റൂർ സ്കൂളിലെ ജെ നിവേദ് കൃഷ്ണയ്ക്കാണ് (10.98) ഒന്നാം സ്ഥാനം.100 മീറ്റര്‍ പോരാട്ടങ്ങളിൽ ഇത്തവണയും മീറ്റ് റെക്കോർഡുകൾ പിറന്നില്ല. സബ്ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ കാസർ‌കോട് അംഗഡിമൊഗർ ജിഎച്ച്എസ്എസിലെ ബിഎ നിയാസ് അഹമ്മദ് (12.40) ഒന്നാമതെത്തി. സബ് ജൂനിയർ പെൺകുട്ടികളിൽ ഇടുക്കി സിഎച്ച്എസ് കാൽവരി മൗണ്ടിലെ എസ്. ദേവപ്രിയ (13.17) സ്വർണം നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vaibhav Sooryavanshi celebration
SSC Recruitment 2026 Translator Jobs Notification with Salary Details and Apply Online Information
BSNL recruitment 2026 Senior Executive Trainee 120 vacancies last date extended to April 30 notification
Vaibhav Suryavanshi
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com