7 വര്‍ഷത്തെ ഇടവേള; 'ഹോക്കി ഇന്ത്യ ലീഗ്' ആവേശം വീണ്ടും

മാറ്റുരയ്ക്കുന്നത് 8 പുരുഷ ടീമുകളും 6 വനിതാ ടീമുകളും, താര ലേലം 13 മുതല്‍
Hockey India League returns
ടീം ഉടമകള്‍ക്ക് ഹോക്കി ഇന്ത്യ നല്‍കിയ സ്വീകരണംഎക്സ്
Updated on
1 min read

ന്യൂഡല്‍ഹി: ഫ്രാഞ്ചൈസി പോരാട്ടമായ ഹോക്കി ഇന്ത്യ ലീഗ് തിരിച്ചെത്തുന്നു. 7 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലീഗ് വീണ്ടും ആരംഭിക്കാന്‍ ഹോക്കി ഇന്ത്യ ഒരുങ്ങുന്നത്. ഡിസംബര്‍ 28 മുതല്‍ 2025 ഫെബ്രുവരി 5 വരെയാണ് പോരാട്ടങ്ങള്‍. 8 പുരുഷ ടീമുകളും 6 വനിതാ ടീമുകളുമാണ് മാറ്റുരയ്ക്കുന്നത്.

ഝാര്‍ഖണ്ഡിലെ ബിര്‍സമുണ്ട ഹോക്കി സ്‌റ്റേഡിയത്തിലാണ് പുരുഷ ടീമുകളുടെ പോരാട്ടങ്ങള്‍. റാഞ്ചിയിലാണ് വനിതാ പോരാട്ടങ്ങള്‍ അരങ്ങേറുന്നത്. ഈ മാസം 13 മുതല്‍ 15 വരെയായി താര ലേലം നടക്കും. താരങ്ങളെ മൂന്ന് വിഭാഗമായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10 ലക്ഷം, 5 ലക്ഷം, 2 ലക്ഷം എന്നിങ്ങനെയാണ് മൂന്ന് വിഭാഗത്തിലേയും താരങ്ങളുടെ അടിസ്ഥാന വില.

പുരുഷ വിഭാഗം- ചെന്നൈ, ലഖ്‌നൗ, പഞ്ചാബ്, കൊല്‍ക്കത്ത, ഡല്‍ഹി, ഒഡിഷ, ഹൈദരാബാദ്, റാഞ്ചി ആസ്ഥാനമായുള്ള ടീമുകള്‍.

വനിതാ വിഭാഗം- ഹരിയാന, കൊല്‍ക്കത്ത, ഡല്‍ഹി, ഒഡിഷ എന്നിവര്‍ക്കൊപ്പം മറ്റ് രണ്ട് ടീമുകള്‍ കൂടി ഉടന്‍ പ്രഖ്യാപിക്കും.

ഒരു ടീമിന് 24 താരങ്ങളെയാണ് സ്വന്തമാക്കാന്‍ സാധിക്കുക. 16 ഇന്ത്യന്‍ താരങ്ങളും 8 വിദേശ കളിക്കാരും. 16 ഇന്ത്യന്‍ താരങ്ങളില്‍ 4 താരങ്ങള്‍ ജൂനിയര്‍ വിഭാഗത്തില്‍ നിന്നായിരിക്കണം. പ്ലെയിങ് ഇലവനില്‍ 4 വിദേശ താരങ്ങള്‍ക്കാണ് അവസരം. വനിതാ വിഭാഗത്തില്‍ പ്ലെയിങ് ഇലവനില്‍ 5 വിദേശ താരങ്ങളെ ഉള്‍പ്പെടുത്താം.

പുരുഷ വിഭാഗത്തില്‍ ചെന്നൈ ടീമിന്റെ ഉടമകള്‍ ചാള്‍സ് ഗ്രൂപ്പാണ്. ലഖ്‌നൗ യദു സ്‌പോര്‍ട്‌സ്, പഞ്ചാബ് ജെഎസ്ഡബ്ല്യു സ്‌പോര്‍ട്‌സ്, കൊല്‍ക്കത്ത സ്രാചി ഗ്രൂപ്പ്, ഡല്‍ഹി എസ്ജി സ്‌പോര്‍ട്‌സ് ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്, ഒഡിഷ വേദാന്ത ലിമിറ്റഡ്, ഹൈദരാബാദ് റിസൊല്യൂട്ട് സ്‌പോര്‍ട്‌സ്, റാഞ്ചി നവോയം സ്‌പോര്‍ട്‌സ് വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുമാണ് ഉടമകള്‍.

വനിതാ വിഭാഗത്തില്‍ ഹരിയാന ടീമാണ് ജെഎസ്ഡബ്ല്യു സ്‌പോര്‍ട്‌സിന്റെ ഉടമസ്ഥതയില്‍. കൊല്‍ക്കത്ത വനിതാ ടീമും സ്രാചി ഗ്രൂപ്പ് തന്നെ. ഡല്‍ഹിയും പുരുഷന്‍മാര്‍ക്കൊപ്പം വനിതാ വിഭാഗത്തിലും എസ്ജി സ്‌പോര്‍ട്‌സ് ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് തന്നെ ഉടമകള്‍. നവോയം സ്‌പോര്‍ട്‌സ് വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് വനിതാ വിഭാഗത്തില്‍ ഒഡിഷ ടീമിന്റെ ഉടമകളാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

With no male heir to take the throne, Japan's royal family plans to adopt successor, sparking debate over why women cannot rule
Male infertility creates severe financial crisis; Costs similar to endometriosis treatment; Insurance coverage and government mechanisms essential
Manish Pandey batting
Frederic Soyez
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com