8.5 കോടി ലഭിക്കാന്‍ മാത്രം കഴിവ് കോട്രലിനില്ല, കുംബ്ലേയുടെ ഭയം വലിയ തുകയിലേക്ക് എത്തിച്ചെന്ന് ഗംഭീര്‍ 

താര ലേലത്തില്‍ അവര്‍ക്ക് മുന്‍പില്‍ ആ സമയം മറ്റൊരു സാധ്യത ഉണ്ടായില്ല. കമിന്‍സും, ക്രിസ് മോറിസും ആ സമയം മറ്റ് ടീമുകളിലേക്ക് എത്തിയിരുന്നു
8.5 കോടി ലഭിക്കാന്‍ മാത്രം കഴിവ് കോട്രലിനില്ല, കുംബ്ലേയുടെ ഭയം വലിയ തുകയിലേക്ക് എത്തിച്ചെന്ന് ഗംഭീര്‍ 
Updated on
1 min read

ന്യൂഡല്‍ഹി: ഐപിഎല്‍ താര ലേലത്തില്‍ വിന്‍ഡിസ് പേസര്‍ കോട്രലിന് ലഭിച്ച വില കേട്ടാണ് ക്രിക്കറ്റ് ലോകം ഞെട്ടിയത്. ക്രിസ് വോക്‌സിനും, കോള്‍ട്ടര്‍ നൈലിനും, കറാനും ലഭിച്ചതിനേക്കാള്‍ കൂടുതല്‍ തുക കോട്രലിനെ തേടിയെത്തി. അനില്‍ കുംബ്ലേ പാനിക് ബട്ടന്‍ അമര്‍ത്തിയതോടെയാണ് എന്ത് വില കൊടുത്തും കോട്രലിനെ സ്വന്തമാക്കാന്‍ കിങ്‌സ് ഇലവന്‍ മുതിര്‍ന്നതെന്ന് പറയുകയാണ് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. 

താര ലേലത്തില്‍ അവര്‍ക്ക് മുന്‍പില്‍ ആ സമയം മറ്റൊരു സാധ്യത ഉണ്ടായില്ല. കമിന്‍സും, ക്രിസ് മോറിസും ആ സമയം മറ്റ് ടീമുകളിലേക്ക് എത്തിയിരുന്നു. മോറിസിനെ സ്വന്തമാക്കാന്‍ പഞ്ചാബ് വളരെയധികം ശ്രമിച്ചു. പക്ഷേ നടന്നില്ലെന്ന് ഗംഭീര്‍ ചൂണ്ടിക്കാട്ടി. വിന്‍ഡിസ് പേസര്‍ കോട്രലിന് ഉയര്‍ന്ന തുക ലഭിച്ചതിനെ ചൊല്ലിയുള്ള ചര്‍ച്ചകളിലും ഗംഭീര്‍ തന്റരെ അഭിപ്രായം പറയുന്നു.

8.5 കോടി രൂപ വിലമതിക്കുന്ന ബൗളറാണ് കോട്രല്‍ എന്ന് കരുതുന്നില്ലെന്നാണ് ഗംഭീര്‍ പറയുന്നത്. വേഗതയിലും കൃത്യതയിലും കോട്രലിന് ഇനിയും മികവ് കണ്ടെത്താനുണ്ട്. 145 എന്ന വേഗതയിലേക്ക് ഇതുവരെ അദ്ദേഹത്തിന് എത്താനുമായിട്ടില്ല. കട്ടേഴ്‌സിലൂടെ ബാറ്റ്‌സ്മാനെ വിറപ്പിക്കാന്‍ കോട്രല്‍ ശ്രമിച്ചേക്കാം. പക്ഷേ മൊഹാലിയില്‍ അതിന് സാധ്യത കുറവാണ്. ഗംഭീര്‍ പറഞ്ഞു. 

ഡിമാന്റ് ഉയരുകയും, സപ്ലേ കുറയുകയും ചെയ്താല്‍ ഇങ്ങനെ സംഭവിക്കും. മോറിസിനേയും കമിന്‍സിനേയും സ്വന്തമാക്കാന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് കുംബ്ലേ കോട്രലിന് വേണ്ടി അത്രയും വില നല്‍കാന്‍ തയ്യാറായതെന്ന് കുംബ്ലേ ചൂണ്ടിക്കാണിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com