1960 മുതല്‍ 2016 വരെ 9 ഓണ്‍ ഗോളുകള്‍; 2020 യൂറോയില്‍ മാത്രം വലയിലായത് 9 സെല്‍ഫ് ഗോളുകള്‍

മറ്റ് വര്‍ഷങ്ങളിലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ എല്ലാമായി പിറന്ന ഓണ്‍ ഗോളുകള്‍ യൂറോ 2020 എഡിഷനില്‍ മാത്രമായിവന്നു
1960 മുതല്‍ 2016 വരെ 9 ഓണ്‍ ഗോളുകള്‍; 2020 യൂറോയില്‍ മാത്രം വലയിലായത് 9 സെല്‍ഫ് ഗോളുകള്‍
Updated on
1 min read

ന്നും വേട്ടയാടപ്പെടാന്‍ പാകത്തിലെ ദുസ്വപ്‌നങ്ങളിലൊന്നിലേക്ക് പ്രീക്വാര്‍ട്ടറില്‍ ക്രൊയേഷ്യക്കെതിരെ ഉനെ സിമോണ്‍ വീണപ്പോള്‍ യൂറോ കപ്പിന്റെ ചരിത്രത്തിലെ മറ്റൊരു കല്ലുകടി കൂടിയായി അത്. ഏറ്റവും കൂടുതല്‍ ഓണ്‍ ഗോളുകള്‍ വഴങ്ങിയ യൂറോ കപ്പ് സീസണ്‍ ആയി ഇത്. 

യൂറോ 2020ല്‍ ഇതുവരെ 9 ഓണ്‍ ഗോളുകളാണ് പിറന്നത്. മറ്റ് വര്‍ഷങ്ങളിലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ എല്ലാമായി പിറന്ന ഓണ്‍ ഗോളുകള്‍ യൂറോ 2020 എഡിഷനില്‍ മാത്രമായി വന്നു. ഓണ്‍ ഗോളിലൂടെയാണ് യൂറോ 2020ലെ ആദ്യ ഗോളും പിറന്നത്. ഇറ്റലിക്കെതിരായ കളിയില്‍ തുര്‍ക്കി താരം ഡെമിറലില്‍ നിന്നായിരുന്നു ഇത്. 

തുര്‍ക്കി താരത്തിന് ശേഷം ഹമ്മല്‍സ്, റൂബന്‍ ഡയസ്, ഹറാഡെസ്‌കി, റാഫേല്‍ ഗ്യുറേരോ, പോളിഷ് ഫുട്‌ബോള്‍ താരം ചെസ്‌നി, മാര്‍ട്ടിന്‍ ഡുബ്രാവോക്ക, സ്ലൊവാക്യന്‍ ഫുട്‌ബോള്‍ താരം ജൂറജ് കക്ക, പെഡ്രി എന്നിവരാണ് യൂറോ 2020ല്‍ ഇതുവരെ ഓണ്‍ ഗോള്‍ അക്കൗണ്ടിലേക്ക് പേര് ചേര്‍ത്തവര്‍. 

ക്രൊയേഷ്യക്കെതിരെ ഓണ്‍ ഗോള്‍ വഴങ്ങിയതിന്റെ ഉത്തരവാദിത്വം കണക്കുകളില്‍ പെഡ്രിയുടെ പേരിലാണ് കുറിക്കപ്പെടുന്നത് എങ്കിലും അവിടെ വിനയായത് സിമോണിന്റെ പിഴവാണെന്ന് വ്യക്തം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com