96.9 ശതമാനം മികവ്, 2017 മുതലുള്ള കണക്കില്‍ ഒന്നാമന്‍; പന്തിന്റെ സ്ഥാനം പിറകില്‍ നിന്ന് മൂന്നാമത്‌

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ മൂന്നും നാലും ദിവസങ്ങളില്‍ നേടിയ തകര്‍പ്പന്‍ ക്യാച്ച് മാത്രമല്ല, കണക്കുകളിലും സാഹ തന്റെ മികവ് വ്യക്തമാക്കുന്നു
96.9 ശതമാനം മികവ്, 2017 മുതലുള്ള കണക്കില്‍ ഒന്നാമന്‍; പന്തിന്റെ സ്ഥാനം പിറകില്‍ നിന്ന് മൂന്നാമത്‌
Updated on
1 min read

പുനെ ടെസ്റ്റില്‍ വൃദ്ധിമാന്‍ സാഹയ്ക്ക് ബാറ്റിങ് മികവ് കാണിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ വിക്കറ്റിന് പിന്നില്‍ നിന്ന് ടീമിലെ സ്ഥാനം ഉറപ്പിക്കാന്‍ താരത്തിനാവുന്നു. രണ്ടാം ടെസ്റ്റില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ മൂന്നും നാലും ദിവസങ്ങളില്‍ നേടിയ തകര്‍പ്പന്‍ ക്യാച്ച് മാത്രമല്ല, കണക്കുകളിലും സാഹ തന്റെ മികവ് വ്യക്തമാക്കുന്നു. 

2017 മുതലുള്ള കണക്കുകള്‍ നോക്കുമ്പോള്‍ പേസര്‍മാര്‍ ബൗള്‍ ചെയ്യുമ്പോള്‍ വിക്കറ്റിന് പിന്നില്‍ നിന്ന് ഏറ്റവും കൂടുതല്‍ മികവ് കാണിച്ചിരിക്കുന്നത് സാഹയാണെന്ന് വ്യക്തമാവും. 2017 മുതല്‍ 10 ക്യാച്ച് എങ്കിലുമെടുത്ത വിക്കറ്റ് കീപ്പര്‍മാരെ പരിഗണിക്കുമ്പോള്‍ 96.9 ശതമാനം ക്യാച്ച് എഫിഷന്‍സിയാണ് സാഹയില്‍ നിന്ന് വരുന്നത്. 

95.5 ശതമാനം ക്യാച്ച് എഫിഷന്‍സിയുമായി സാഹയ്ക്ക് പിന്നിലുള്ളതാവട്ടെ ലങ്കയുടെ ഡിക്വല്ലയും. 91.6 ആണ് റിഷപ് ക്യാച്ച് എടുക്കുന്നതില്‍ പന്തിന്റെ മികവ്. ആര്‍ അശ്വിനും, ജഡേജയും ഉള്‍പ്പെടെയുള്ള സ്പിന്നര്‍മാര്‍ ബൗള്‍ ചെയ്യുമ്പോള്‍ വിക്കറ്റിന് പിന്നില്‍ മികവുള്ള സാങ്കേതിക തികവ് പ്രദര്‍ശിപ്പിക്കുന്നതിന് ഒപ്പമാണ് ഇതെന്നതും ശ്രദ്ധേയം. 

ക്രിക് വിസിന്റെ കണക്ക് പ്രകാരം പേസര്‍മാര്‍ക്കെതിരെ പന്തിനേക്കാള്‍ മോശം പ്രകടനം നടത്തുന്നത് രണ്ട് വിക്കറ്റ് കീപ്പര്‍മാര്‍ മാത്രമാണ്. ബംഗ്ലാദേശിന്റെ ലിറ്റന്‍ ദാസും, വിന്‍ഡിസിന്റെ ഡൗറിച്ചും. 

സൗത്ത് ആഫ്രിക്കയെ ഫോളോ ഓണ്‍ ചെയ്യവെ ബ്രുയ്‌നെ പുറത്താക്കാന്‍ സാഹയെടുത്തത് തകര്‍പ്പന്‍ ഒറ്റക്കയ്യന്‍ ക്യാച്ച്. അതും തന്റെ ഇടത്തേക്ക് പറന്ന്. ഉമേഷ് യാദവിന്റെ ഡെലിവറിയില്‍ ഫ്‌ലിക്ക് ചെയ്യാനുള്ള ബ്രുയ്‌നിന്റെ ശ്രമം പാഴായപ്പോഴാണ് ബാറ്റില്‍ ഉരസി പന്ത് സാഹയുടെ കൈകളിലേക്ക് എത്തിയത്. റിഷഭ് പന്തിന് പകരം എന്തുകൊണ്ട് സാഹയെ ടീമിലെടുത്തു എന്ന ചോദ്യത്തിനുള്ള ഉത്തരവുമായി അവിടെ.

പുനെ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും ബ്രുയ്‌നെ സാഹ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് മടക്കിയത്. അതും ഉമേഷ് യാദവിന്റെ ഡെലിവറിയില്‍ തന്നെ. എഡ്ജ് ചെയ്ത് എത്തിയ പന്ത് തന്റെ വലത്തേക്ക് പറന്ന് സാഹ കയ്യിലാക്കി.എന്നാല്‍ അതിനേയും വെല്ലുന്ന ക്യാച്ചുമായാണ് രണ്ടാം ഇന്നിങ്‌സില്‍ ബ്രുയ്‌നെ സാഹ മടക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com