'ധരംശാലയിലെ തണുപ്പില്‍ ഒരു കോഫിയാവാം'; ക്യാമറാമാന് കോഫി ഓഫര്‍ ചെയ്ത് രോഹിത് ശര്‍മ

തന്നെ ക്യാമറ കണ്ണിലാക്കുന്ന ക്യാമറാമാനോടും കോഫി വേണോ എന്ന് ചോദിക്കുകയാണ് രോഹിത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

രംശാലയിലെ തണുപ്പിന് ഇടയില്‍ ചൂട് കോഫി നുണയുന്ന രോഹിത് ശര്‍മയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. തന്നെ ക്യാമറ കണ്ണിലാക്കുന്ന ക്യാമറാമാനോടും കോഫി വേണോ എന്ന് ചോദിക്കുകയാണ് രോഹിത്. 

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20ക്ക് ഇടയിലാണ് സംഭവം. ചെയ്‌സ് ചെയ്ത ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ തകര്‍ത്തടിക്കുമ്പോഴാണ് ഡ്രസ്സിങ് റൂമില്‍ നിന്ന് ക്യാമറാമാന് നേര്‍ക്ക് രോഹിത് കോഫ് നീട്ടിയത്. ബിസിസിഐ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവെക്കുന്നു. 

184 റണ്‍സ് ചെയ്‌സ് ചെയ്ത ഇന്ത്യ 17 പന്തുകള്‍ ശേഷിക്കെ ഏഴ് വിക്കറ്റ് കയ്യില്‍ വെച്ച് ജയം പിടിച്ചു. തുടരെ രണ്ടാമത്തെ കളിയിലും അര്‍ധ ശതകം നേടിയ ശ്രേയസ് അയ്യരാണ് കളിയിലെ താരം. 44 പന്തില്‍ നിന്നാണ് ശ്രേയസ് അയ്യര്‍ 74 റണ്‍സ് അടിച്ചെടുത്തത്. സഞ്ജു സാംസണ്‍ 25 പന്തില്‍ നിന്ന് 39 റണ്‍സ് എടുത്തപ്പോള്‍ രവീന്ദ്ര ജഡേജ 18 പന്തില്‍ നിന്ന് നേടിയത് 45 റണ്‍സ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com