മഴ കളി തുടരുന്നു, അഞ്ചാം ദിനം ആദ്യ സെഷന്‍ ഉപേക്ഷിച്ചു; ജയിക്കാന്‍ ഇന്ത്യക്ക് വേണ്ടത് 157 റണ്‍സ്‌

കെ എല്‍ രാഹുലാണ് നാലാം ദിനം മടങ്ങിയത്. 26 റണ്‍സില്‍ നില്‍ക്കെ ബ്രോഡാണ് രാഹുലിനെ മടക്കിയത്
ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
Updated on
1 min read

നോട്ടിങ്ഹാം: ആദ്യ ടെസ്റ്റിന്റെ അഞ്ചാം ദിനം ഇന്ത്യ വിജയ പ്രതീക്ഷയില്‍ നില്‍ക്കെ ഇംഗ്ലണ്ടിന് ആശ്വാസമായി മഴ. മഴയെ തുടര്‍ന്ന് അഞ്ചാം ദിനത്തിലെ ആദ്യ സെഷന്‍ നഷ്ടമായി. 

157 റണ്‍സ് ആണ് ഇന്ത്യക്ക് ജയിക്കാനായി വേണ്ടത്. നാലാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. കെ എല്‍ രാഹുലാണ് നാലാം ദിനം മടങ്ങിയത്. 26 റണ്‍സില്‍ നില്‍ക്കെ ബ്രോഡാണ് രാഹുലിനെ മടക്കിയത്. 

12 വീതം റണ്‍സുമായി രോഹിത് ശര്‍മയും പൂജാരയുമാണ് ക്രീസില്‍. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് 303 റണ്‍സില്‍ അവസാനിച്ചതോടെ 209 റണ്‍സ് ആണ് ഇന്ത്യക്ക് മുന്‍പില്‍ വിജയ ലക്ഷ്യമായി വന്നത്. നോട്ടിങ്ഹാമില്‍ ജയിച്ച് അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ലീഡ് എടുക്കുകയാവും കോഹ് ലിക്ക് മുന്‍പിലുള്ള ലക്ഷ്യം. 

ജയത്തിന് വേണ്ടിയായിരിക്കും കളിക്കുക എന്നും ടെസ്റ്റ് സുരക്ഷിതമാക്കാന്‍ ശ്രമിക്കില്ലെന്നും ആദ്യ ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ കോഹ് ലി വ്യക്തമാക്കിയിരുന്നു. അവസാന ദിനം മഴ മാറി നിന്നാലും ഇംഗ്ലണ്ടിന്റെ പേസര്‍മാര്‍ക്ക് അനുകൂലമായ സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കുക ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്കും വെല്ലുവിളിയാവും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com