അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം ഇഹ്‌സാനുള്ളയ്ക്ക് അഞ്ചു വര്‍ഷം വിലക്ക്

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ഇഹ്‌സാനുള്ളയെ വിലക്കിയതായി അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു
Ihsanullah Janat
ഇഹ്‌സാനുള്ള ജനത്‌എക്സ്
Updated on: 
1 min read

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം ഇഹ്‌സാനുള്ള ജനത്‌ന് അഞ്ചു വര്‍ഷത്തേക്ക് വിലക്ക്. ഐസിസിയുടെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ഇഹ്‌സാനുള്ളയെ അഞ്ചു വര്‍ഷത്തേക്ക് വിലക്കിയതായി അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കാബൂള്‍ പ്രീമിയര്‍ ലീഗിലെ കളിക്കിടെയാണ് നടപടിക്ക് ആധാരമായ സംഭവമുണ്ടായത്. ജനത് ഐസിസി അഴിമതി വിരുദ്ധ ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.1.1 പ്രകാരമുള്ള കുറ്റം ചെയ്തതായിട്ടാണ് കണ്ടെത്തല്‍. മത്സര ഫലം നിശ്ചയിക്കുന്ന വിധത്തില്‍ അനധികൃതമായ സ്വാധീനം ചെലുത്തല്‍, മാച്ച് ഫിക്‌സിങ് തുടങ്ങിയവയാണ് ഈ ആര്‍ട്ടിക്കിള്‍ പ്രകാരമുള്ള കുറ്റത്തില്‍പ്പെടുന്നത്.

ഇഹ്‌സാനുള്ള കുറ്റം സമ്മതിച്ചതായും, തെറ്റ് ഏറ്റുപറഞ്ഞതായും അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനത്തിന്റെ വിലക്ക് ഉടന്‍ പ്രാബല്യത്തില്‍ വന്നതായും എസിബി അറിയിച്ചു. ടോപ് ഓര്‍ഡര്‍ ബാറ്ററായ ഇഹ്‌സാനുള്ള ജനത് അഫ്ഗാനിസ്ഥാനു വേണ്ടി മൂന്നു ടെസ്റ്റുകളും 16 ഏകദിനങ്ങളും ഒരു ടി 20 മത്സരവും കളിച്ചിട്ടുണ്ട്.

Ihsanullah Janat
ഇന്ത്യയ്ക്കു തിരിച്ചടി; ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി

മാച്ച് ഫിക്‌സിങ് കുറ്റത്തിന് മൂന്നു കളിക്കാര്‍ കൂടി സംശയനിഴലിലുണ്ടെന്ന് ക്രിക്കറ്റ് ബോര്‍ഡ് സൂചിപ്പിച്ചു. ക്രിക്കറ്റ് ബോര്‍ഡിന്റെ ആന്റി കറപ്ഷന്‍ യൂണിറ്റ് ഇവര്‍ക്കെതിരെ അന്വേഷണം നടത്തിവരികയാണ്. കുറ്റം തെളിഞ്ഞാല്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com