

ഇസ്ലാമബാദ്: ലോകകപ്പ് പോരാട്ടങ്ങൾക്കായി പാകിസ്ഥാൻ ടീം ഇന്ത്യയിലാണ്. ഈ മാസം ആറിനു നെതൽലൻഡ്സിനെതിരെയാണ് അവരുടെ ആദ്യ പോരാട്ടം. ഈ മാസം 14നാണ് ഇന്ത്യയുമായുള്ള പാകിസ്ഥാന്റെ ബ്ലോക്ക് ബസ്റ്റർ മത്സരം. അതിനിടെ ശ്രദ്ധേയമായ ചില നിരീക്ഷണങ്ങൾ നടത്തുകയാണ് മുൻ പാക് ക്യാപ്റ്റൻ മൊയിൻ ഖാൻ. സമീപ കാലത്ത് ഏഷ്യാ കപ്പിൽ ടീം പുറത്തെടുത്ത മോശം ഫോം ചൂണ്ടിയാണ് മൊയിൻ ഖാൻ ടീമിന്റെ പ്രകടനത്തെക്കുറിച്ചു ചില കാര്യങ്ങൾ വ്യക്തമാക്കിയത്.
ഇന്ത്യക്കെതിരെ കളിക്കുമ്പോൾ പാക് താരങ്ങൾ ഭയപ്പെടുന്നുവെന്നാണ് മൊയിൻ ഖാൻ പറയുന്നത്. അവരുടെ ശരീര ഭാഷ അത്തരത്തിലാണ് കണുന്നത്. ഇക്കഴിഞ്ഞ ഏഷ്യാ കപ്പിൽ അക്കാര്യം വളരെ പ്രകടമായിരുന്നുവെന്നും മൊയിൻ ഖാൻ പറയുന്നു.
'മൈതാനത്ത് പാക് താരങ്ങൾ പേടിച്ചാണ് കളിക്കുന്നത്. അവരുടെ ശരീര ഭാഷയിൽ നിന്നു ഞാൻ അക്കാര്യം 100 ശതമാനം വായിച്ചെടുക്കുന്നു. റിസ്വാൻ ആയാലും ഷദബ് ഖാൻ ആയാലും ഷഹീൻ അഫ്രീദി ആണെങ്കിലും ബാബറിനു നിർദ്ദേശങ്ങൾ നൽകാൻ പോലും അവർ മടിക്കുന്നു. ചർച്ചകളില്ല, നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ പോലും അതു നടപ്പിലാക്കുന്നില്ല. ബാബർ തിരിച്ചു നിർദ്ദേശങ്ങൾ നൽകിയാലും താരങ്ങൾ നടപ്പിലാക്കുന്നില്ല.'
'പ്രത്യേകിച്ച് ഇന്ത്യക്കെതിരെ കളിക്കുമ്പോഴാണ് ഈ ഭയം ശരിക്കും കാണുന്നത്. നിർദ്ദേശങ്ങൾ പാലിക്കാനുള്ള ഭയം പോലും അവർ പ്രകടിപ്പിക്കുന്നു. ക്രിക്കറ്റ് താരമാണെങ്കിൽ കഴിവിൽ നൂറ് ശതമാനം വിശ്വാസം വേണം. ടീമിനായി സർവതും നൽകണം.'
'എന്നാൽ നിലവിലെ പാക് ടീമിനു ജയിക്കണമെന്നുള്ള ആവേശം ഇല്ല. അതവരുടെ ശരീര ഭാഷയിൽ നിന്നു തന്നെ വ്യക്തം. ഡ്രസിങ് റൂമിൽ പ്രശ്നങ്ങളുണ്ടാകും. അതു സ്വാഭാവികമാണ്. ഒരു പ്രൊഫഷണൽ സ്ഥലത്തു അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭവികമാണ്. അതൊന്നും പക്ഷേ മികച്ച പ്രകടനം നടത്തുന്നതിനു ബാധകമല്ല. മുന്നോട്ടു പോകാനുള്ള മനോഭാവമാണ് വേണ്ടത്'- മൊയിൻ ഖാൻ തുറുന്നടിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates