ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൗണ്ടി കളിക്കാൻ ഇല്ല; ക്രിക്കറ്റിൽ നിന്നു ഇടവേള എടുത്ത് രഹാനെ

ഐപിഎൽ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, പിന്നാലെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ രണ്ട് ടെസ്റ്റ് മത്സരങ്ങൾ എന്നിവ തുടർച്ചയായി രാഹനെ കളിച്ചിരുന്നു
Published on

ലണ്ടൻ: ഐപിഎല്ലിൽ തിളങ്ങി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിലൂടെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയ വെറ്ററൻ താരം അജിൻക്യ രഹാനെ ക്രിക്കറ്റിൽ നിന്നു ഇടവേളയെടുക്കുന്നു. ഇതോടെ കൗണ്ടിയിൽ കളിക്കാൻ താൻ ഇം​ഗ്ലണ്ടിലേക്കില്ലെന്നു താരം വ്യക്തമാക്കി. ലെസ്റ്റർഷെയറിനായി താരം കൗണ്ടിയിൽ കളിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.

ഐപിഎൽ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, പിന്നാലെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ രണ്ട് ടെസ്റ്റ് മത്സരങ്ങൾ എന്നിവ തുടർച്ചയായി രാഹനെ കളിച്ചിരുന്നു. ഇതിനു പിന്നാലെ കൗണ്ടിയിൽ കളിക്കാനായിരുന്നു ആലോചന. 

എന്നാൽ താൻ ടീമിലേക്കില്ലെന്നു താരം ലെസ്റ്റർഷെയറിനെ അറിയിച്ചു. ഓ​ഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പൂർണമായും ക്രിക്കറ്റിൽ നിന്നു വിട്ടുനിൽക്കാനാണ് രഹാനെ തീരുമാനിച്ചിരിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com