ബാറ്റര്‍ക്ക് പകരം പേസര്‍; മുന്‍ മുംബൈ ഇന്ത്യന്‍സ് താരം ചെന്നൈ സൂപ്പര്‍ കിങ്‌സില്‍

ചെന്നൈ യുവ താരം ആയുഷ് മാത്രെ പരിക്കേറ്റ് പുറത്തായിരുന്നു
Akash Madhwal training
Akash Madhwalx
Updated on
1 min read

ചെന്നൈ: ഐപിഎല്‍ പോരാട്ടത്തില്‍ നിന്നു പരിക്കേറ്റ് പുറത്തായ യുവ താരം ആയുഷ് മാത്രെയ്ക്കു പകരക്കാരനെ കണ്ടെത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. മുന്‍ മുംബൈ ഇന്ത്യന്‍സ് പേസര്‍ ആകാശ് മധ്‌വാളാണ് മാത്രെയുടെ പകരക്കാരനായി ചെന്നൈ ടീമിലെത്തിച്ചത്.

ഇന്ന് ചെന്നൈ മുംബൈ ഇന്ത്യന്‍സിനെ വാംഖഡെ സ്റ്റേഡിയത്തില്‍ നേരിടാനിരിക്കുകയാണ്. പോരാട്ടത്തിനു മണിക്കൂറുകള്‍ മാത്രം നില്‍ക്കെയാണ് ചെന്നൈ മധ്‌വാളിന്റെ വരവ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പേസർ ഖലീൽ അഹമദും പരിക്കേറ്റ് പുറത്തായ സാഹചര്യം കൂടി കണക്കിലെടുത്താണ് മാത്രെയുടെ പകരക്കാരനായി ആകാശ് മധ്‍വാളിനെ ചെന്നൈ ടീമിലെത്തിച്ചത്.

Akash Madhwal training
സ്റ്റാര്‍ക്ക് വരുന്നു! ഡല്‍ഹി ക്യാപിറ്റല്‍സ് ഹാപ്പി

കലിനു പരിക്കേറ്റാണ് മാത്രെ ഐപിഎല്ലില്‍ നിന്നു പുറത്തായത്. പിന്നാലെയാണ് ചെന്നൈ പേസറെ ടീമിലെത്തിച്ചത്.

2023, 2024 സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ച താരമാണ് മധ്‌വാള്‍. കഴിഞ്ഞ സീസണില്‍ താരം രാജസ്ഥാന്‍ റോയല്‍സിലായിരുന്നു. ഇത്തവണത്തെ മെഗാ ലേലത്തില്‍ പക്ഷേ താരം അണ്‍സോള്‍ഡായിരുന്നു.

Akash Madhwal training
'ഈ പുരസ്‌കാരം വിദ്യാഭ്യാസ മന്ത്രിക്ക് സമ്മാനിക്കുന്നു'; മിന്നും പ്രകടനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ജഡേജ
Summary

Chennai Super Kings have signed Akash Madhwal as a replacement for Ayush Mhatre

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com