

ന്യൂയോര്‍ക്ക്: ഒപ്പം കളിച്ച, കിരീട നേട്ടം ഒരുമിച്ച് ആഘോഷിച്ച പ്രിയപ്പെട്ടവനെ അകാലത്തില്‍ മരണം തട്ടിയെടുത്തത് അവര്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാനാകുന്നില്ല. ലിവര്‍പൂളിന്റെ പോര്‍ച്ചുഗല്‍ മുന്നേറ്റ താരം ഡീഗോ ജോട്ടയുടെ മരണം കായിക ലോകത്തെ ഞെട്ടിച്ചതായിരുന്നു.
ക്ലബ് ലോകകപ്പ് ക്വാര്‍ട്ടറിനു മുന്‍പ് അല്‍ ഹിലാല്‍, ഫ്‌ളുമിനെന്‍സ് താരങ്ങള്‍ ജോട്ടയെ അനുസ്മരിക്കാനായി ഗ്രൗണ്ടില്‍ അണിനിരന്നു മൗനമാചരിക്കുമ്പോള്‍ അല്‍ ഹിലാല്‍ ടീമിലെ പോര്‍ച്ചുഗല്‍ താരങ്ങളായ ജാവോ കാന്‍സലോയ്ക്കും റുബൻ നെവ്സിനും അത് നെഞ്ചുപൊട്ടും വേദനയായി മാറി. ഇരുവരും വികാരം അടക്കി നിര്‍ത്താനാകാതെ പൊട്ടിക്കരഞ്ഞു.
പോര്‍ച്ചുഗല്‍ ടീമിനൊപ്പം ഒരു മാസം മുന്‍പാണ് നെവ്സും കാന്‍സലോയും ജോട്ടയും യുവേഫ നേഷന്‍സ് കപ്പ് കിരീട നേട്ടം ആഘോഷിച്ചത്. സന്തോഷത്തിനു പക്ഷേ അല്‍പ്പായുസായിരുന്നു. പ്രതിഭാധനനായ ജോട്ടയ്ക്കും.
സ്‌പെയിനില്‍ വച്ചുണ്ടായ കാറപകടത്തിലാണ് 28കാരനായ ജോട്ടയും 26 വയസുള്ള താരത്തിന്റെ സഹോദരന്‍ ആന്ദ്രെ ഫിലിപ്പിനും ജീവന്‍ നഷ്ടമായത്.
ഇരുവരും സഞ്ചരിച്ച ലംബോര്‍ഗിനി മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. കാര്‍ റോഡില്‍ നിന്നു തെന്നിമാറി കത്തിയമര്‍ന്നു. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
വിവാഹം കഴിഞ്ഞ് പത്ത് ദിവസം കഴിയുമ്പോഴാണ് താരത്തിന്റെ മരണം. ദീര്‍ഘ നാളായുള്ള സുഹൃത്ത് റൂട്ട് കര്‍ഡോസോയെയാണ് താരം വിവാഹം കഴിച്ചത്.
2016ല്‍ അത്‌ലറ്റിക്കോ മാഡ്രിഡിലെത്തിയ താരം പിന്നീട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം വൂള്‍വ്‌സിന്റെ താരമായിരുന്നു. അതിനു ശേഷമാണ് ജോട്ട ലിവര്‍പൂളിലെത്തുന്നത്. ഈ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടിയ ടീമില്‍ ജോട്ട അംഗമായിരുന്നു. കഴിഞ്ഞ മാസം പോര്‍ച്ചുഗല്‍ ടീമിനൊപ്പം യുവേഫ നേഷന്‍സ് ലീഗ് കപ്പും താരം സ്വന്തമാക്കിയിരുന്നു. കരിയറിലും സ്വകാര്യ ജീവിതത്തിലും നേട്ടങ്ങളുടെ നെറുകയില്‍ നില്‍ക്കെയാണ് അപ്രതീക്ഷിത ദുരന്തം.
Al Hilal players paid emotional tribute to Diogo Jota before their Club World Cup quarterfinal. Joao Cancelo and Ruben Neves were seen fighting off tears ahead of the game.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
