sack head coach Igor Stimac
ഇഗോര്‍ സ്റ്റിമാച്ട്വിറ്റര്‍

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലക സ്ഥാനത്ത് നിന്നു ഇഗോര്‍ സ്റ്റിമാചിനെ പുറത്താക്കി

ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ടീം പരാജയപ്പെട്ടത് പുറത്താക്കല്‍ വേഗമാക്കി
Published on

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലക സ്ഥാനത്തു നിന്നു ക്രൊയേഷ്യക്കാരന്‍ കോച്ച് ഇഗോര്‍ സ്റ്റിമാചിനെ പുറത്താക്കി. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ തോല്‍വിക്ക് പിന്നാലെയാണ് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) തീരുമാനം.

2019ലാണ് സ്റ്റിമാച് ഇന്ത്യയുടെ പരിശീലകനായി സ്ഥാനമേറ്റത്. 2026 വരെയാണ് കരാര്‍ ഉണ്ടായിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

2023ല്‍ സ്റ്റിമാചിന്റെ പരിശീലനത്തില്‍ ഇന്ത്യ സാഫ് ചാമ്പ്യന്‍ഷിപ്പ കിരീടം, ത്രിരാഷ്ട്ര പരമ്പര നേട്ടം, ഇന്റര്‍കോണ്ടനെന്റല്‍ കപ്പ് കിരീടം എന്നിവ സ്വന്തമാക്കിയിരുന്നു.

എന്നാല്‍ ഈ വര്‍ഷം ടീം പിന്നാക്കം പോയി. റാങ്കിങിലും വലിയ നഷ്ടം സംഭവിച്ചു.

53 മത്സരങ്ങളിലാണ് ക്രൊയേഷ്യന്‍ പരിശീലകന്‍ ഇന്ത്യക്കായി തന്ത്രമൊരുക്കിയത്. 19 ജയം 14 സമനില, 20 തോല്‍വി.

sack head coach Igor Stimac
ഇന്ത്യ- ഓസ്‌ട്രേലിയ ക്ലാസിക്ക്! 'സൂപ്പര്‍ 8' പോരാട്ടങ്ങള്‍ നാളെ മുതല്‍, മത്സര ക്രമം അറിയാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com