ഓസ്ട്രേലിയൻ ഓപ്പൺ: അമേരിക്കൻ താരം അമാന്‍ഡ അനിസിമോവ ക്വാർട്ടർ ഫൈനലിൽ

കഴിഞ്ഞ വർഷം രണ്ട് ഗ്രാൻഡ് സ്ലാം ഫൈനലുകളിൽ കളിച്ച താരത്തിന്റെ പരിചയസമ്പത്ത് മത്സരത്തിന് നിർണ്ണായകമായി. ക്വാർട്ടർ ഫൈനലിൽ സഹഅമേരിക്കൻ താരമായ ജെസിക്ക പെഗുലയെ നേരിടും.
Australian Open
Anisimova sets up Pegula clash at Australian Open @fanofanisimova
Updated on
1 min read

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ അമേരിക്കൻ താരം അമാന്‍ഡ അനിസിമോവ ക്വാർട്ടർ ഫൈനലിലെത്തി. ചൈനീസ് താരം വാങ് സിന്യുവിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അനിസിമോവ പരാജയപ്പെടുത്തിയത്. ജോൺ കെയ്ൻ അറീനയിൽ നടന്ന മത്സരത്തിൽ 7-6 (7/4), 6-4 എന്ന സ്കോറിനായിരുന്നു അനിസിമോവയുടെ ജയം.

Australian Open
എന്റെ റെക്കോർഡ് തകർക്കാൻ ആയില്ലേ?, വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ അഭിഷേകിനെ ട്രോളി യുവരാജ് സിങ്

കഴിഞ്ഞ വർഷം രണ്ട് ഗ്രാൻഡ് സ്ലാം ഫൈനലുകളിൽ കളിച്ച താരത്തിന്റെ പരിചയസമ്പത്ത് മത്സരത്തിന് നിർണ്ണായകമായി. ക്വാർട്ടർ ഫൈനലിൽ സഹഅമേരിക്കൻ താരമായ ജെസിക്ക പെഗുലയെ നേരിടും.

നിലവിലെ ചാംപ്യൻ മാഡിസൺ കീസിനെ നേരിട്ടുള്ള സെറ്റുകളിൽ തോൽപ്പിച്ചാണ് പെഗുല ക്വാർട്ടറിൽ എത്തിയത്. ഇതുവരെ മൂന്ന് തവണ ഇരുവരും പരസ്പരം ഏറ്റുമുട്ടിയപ്പോഴും വിജയം പെഗുലയ്‌ക്കൊപ്പമായിരുന്നു.

Australian Open
ഐ-ലീഗ് എന്ന് തുടങ്ങും?, ഉത്തരമില്ലാതെ എ ഐ എഫ് എഫ്; സാമ്പത്തിക പ്രതിസന്ധിയിൽ ക്ലബ് ഉടമകൾ

“കഠിനമായ സാഹചര്യങ്ങളിലായിരുന്നു മത്സരം നടന്നത്. മികച്ച ഒരു എതിരാളിക്കെതിരേ കളിച്ചത് ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ചൈനീസ് ആരാധകരുടെ ആവേശം മത്സരത്തെ കൂടുതൽ ഊർജസ്വലമാക്കി,” അനിസിമോവ പറഞ്ഞു.

Summary

Sports news: Amanda Anisimova beats Wang Xinyu to set up Australian Open quarter-final clash with Jessica Pegula.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com