അർജന്റീന കേരളത്തിൽ ആർക്കെതിരെ കളിക്കും? ഓസ്‌ട്രേലിയ താത്പര്യം അറിയിച്ചെന്ന് മന്ത്രി

അര്‍ജന്റീന ടീം നവംബറില്‍ കേരളത്തിലെത്തും
Messi and the Argentina team with the World Cup
ലോകകപ്പുമായി മെസിയും അർജന്റീന ടീമും (argentina team in kerala)x
Updated on
1 min read

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തില്‍ വന്ന് സൗഹൃദ പോരാട്ടം കളിക്കുമെന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നതോടെ ആവേശത്തിലാണ് ഫുട്‌ബോള്‍ ആരാധകര്‍. കേരളത്തിലേക്ക് നവംബറില്‍ വരുമെന്നു അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏറെ നാളെത്തെ അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് അസോസിയേഷന്‍ തീരുമാനം വന്നത്.

ഫിഫ റാങ്കിങിലെ ആദ്യ 50നുള്ളില്‍ സ്ഥാനമുള്ള ഏതെങ്കിലുമൊരു ടീമുമായി പോരാട്ടം നടത്താനാണ് തീരുമാനമെന്നു കായിക മന്ത്രി വി അബ്ദുറഹിമാന്‍ വ്യക്തമാക്കി. ഓസ്‌ട്രേലിയ ഫുട്‌ബോള്‍ ടീം താത്പര്യം അറിയിച്ചിട്ടുണ്ട്. മൂന്ന്, നാല് ടീമുകള്‍ താത്പര്യം അറിയിച്ചതായും മന്ത്രി പറയുന്നു.

ഏറെ നാളത്തെ ശ്രമത്തിനൊടുവിലാണ് ലോകകപ്പ് നേടിയ അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നത്. സൗഹൃദ ഫുട്‌ബോളിന്റെ വേദിയടക്കമുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി തീരുമാനിക്കും. നിലവില്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമാണ് കണ്ടിരിക്കുന്നത്- മന്ത്രി സൂചിപ്പിച്ചു.

Messi and the Argentina team with the World Cup
'മെസി വരും ട്ടാ...'; അര്‍ജന്റീന ഫുട്‌ബോള്‍ ടീം നവംബറില്‍ കേരളത്തില്‍! ഉറപ്പിച്ചു

ഓസ്‌ട്രേലിയയാണ് കളിക്കുന്നതെങ്കില്‍ 2022ലെ ലോകകപ്പ് പോരാട്ടത്തിന്റെ ആവര്‍ത്തനമായിരിക്കും. ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ വിജയത്തോടെയാണ് അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചത്.

നവംബര്‍ 10നും 18നും ഇടയില്‍ അര്‍ജന്റീന ടീം കേരളത്തിലെത്തുമെന്നാണ് സ്ഥിരീകരണം വന്നരിക്കുന്നത്. സഎതിരാളികളെ തീരുമാനിച്ചിട്ടില്ലെന്നു അര്‍ജന്‍രീന ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. അംഗോള പര്യടനവും ഈ സമയത്തു തന്നെയാണ്. അതിനിടയിലാണ് ടീം കേരളത്തിലേക്ക് എത്തുന്നത്.

ലയണല്‍ സ്‌കലോണി നയിക്കുന്ന ദേശീയ ടീം പങ്കെടുക്കുന്ന 2025 ലെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍. ഒക്ടോബര്‍ മാസത്തില്‍ 6 നും 14 നും ഇടയില്‍ അമേരിക്കന്‍ പര്യടനം. ടീം, വേദി എന്നിവ തീരുമാനിച്ചിട്ടില്ല.

നവംബര്‍ മാസത്തില്‍ 10 നും 18 നും ഇടയില്‍ അംഗോളയിലെ ലുവാണ്ടയിലും ഇന്ത്യയിലെ കേരളത്തിലും പര്യടനം. എതിരാളികളെ തീരുമാനിച്ചിട്ടില്ല- അസോസിയേഷന്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

Messi and the Argentina team with the World Cup
കൃത്യത, സൂക്ഷ്മത; കളി വരുതിയിൽ നിർത്തിയ സിബിൻ ​ഗിരീഷിന്റെ പന്തുകൾ
Summary

argentina team in kerala: Lionel Messi's Argentina are coming to India. But who will they play in the international friendly? Kerala sports minister reveals details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com