

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിലുള്ളപ്പോൾ പ്ലെയിങ് ഇലവനിൽ അവസരം കിട്ടാതെ വന്നതോടെയാണ് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കർ ലഖ്നൗ സൂപ്പർ ജയന്റ്സിലേക്ക് മാറിയത്. എന്നാൽ ഐപിഎൽ ഇത്തവണ പാതി പിന്നിട്ടിട്ടും ഇന്നുവരെ പ്ലെയിങ് ഇലവനിൽ അദ്ദേഹത്തിനു അവസരം കിട്ടിയിട്ടില്ല. ഇതോടെ താരം ഐപിഎൽ ഉപേക്ഷിച്ച് മുംബൈയിലേക്ക് തന്നെ മടങ്ങി. വെറുതെ ഇരിക്കാനല്ല താര പുത്രന്റെ മടക്കം. അർജുൻ മുംബൈ ടി20 ലീഗിൽ കളിക്കാനാണ് ഐപിഎൽ ഉപേക്ഷിച്ചത്.
എആർസിഎസ് അന്ധേരി ടീമാണ് അർജുനെ ടീമിലെത്തിച്ചത്. ആഭ്യന്തര ലീഗിൽ 2 ലക്ഷം അടിസ്ഥാന വിലയുള്ള അർജുനെ 10 ലക്ഷം മുടക്കിയാണ് അന്ധേരി ടീം സ്വന്തമാക്കിയത്. അടിസ്ഥാന വിലയുടെ 400 ശതമാനം അധികമാണിത്. ആഭ്യന്തര ക്രിക്കറ്റിൽ ഗോവയ്ക്കായാണ് അർജുൻ കളിക്കുന്നത്. ബിസിസിഐയുടെ പ്രത്യേക അനുമതി വാങ്ങിയാണ് താരം ഐപിഎൽ ഉപേക്ഷിച്ച് ആഭ്യന്തര ലീഗ് കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ സംസ്ഥാന ലീഗുകളിലൊന്നും താരം കളിച്ചിട്ടില്ല. ഇതും ടീം മാറ്റം എളുപ്പമാക്കി.
ഗോവയ്ക്കായി ബാറ്റിങിലും ബൗളിങിലും തിളങ്ങുന്ന അർജുനെ ഐപിഎല്ലിൽ ബൗളറായാണ് ടീമിലെടുത്തത്. മുഹമ്മദ് ഷമിയും മൊഹ്സിൻ ഖാനും പ്രിൻസ് യാദവും തിളങ്ങി നിൽക്കുന്നതിനാൽ ലഖ്നൗ പേസ് നിരയിൽ അർജുന് ഇടം കണ്ടെത്തുക പ്രയാസമാണ്. ഇതോടെയാണ് താരത്തിന്റെ മനംമാറ്റം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates