കിരീട മോഹത്തിന് തിരിച്ചടി? ഗണ്ണേഴ്‌സിനെ കുരുക്കി വൂള്‍വ്‌സ്

വൂള്‍വ്‌സ്- ആഴ്‌സണല്‍ പോരാട്ടം സമനിലയില്‍
arsenal vs wolves Premier League match
arsenal vs wolvesx
Updated on
1 min read

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന ആഴ്‌സണലിനു സമനില കുരുക്ക്. വൂള്‍വ്‌സാണ് ഗണ്ണേഴ്‌സിന്റെ കിരീട പ്രതീക്ഷയില്‍ കരിനിഴല്‍ വീഴ്ത്തിയത്. രണ്ട് ഗോളിനു മുന്നില്‍ നിന്ന ശേഷമാണ് ആഴ്‌സണല്‍ 2 ഗോള്‍ വഴങ്ങി മത്സരം 2-2നു പിരിഞ്ഞത്.

കളിയുടെ അഞ്ചാം മിനിറ്റില്‍ ബുകായോ സകയിലൂടെ ആഴ്‌സണല്‍ ലീഡെടുത്തു. രണ്ടാം പകുതി തുടങ്ങി 56ാം മിനിറ്റില്‍ പിയെറോ ഹിന്‍കാപി ഗണ്ണേഴ്‌സിനു രണ്ടാം ഗോളും സമ്മാനിച്ചു.

arsenal vs wolves Premier League match
കാനഡയെ തകര്‍ത്തു; മിന്നും ജയവുമായി അഫ്ഗാനിസ്ഥാന്റെ മടക്കം

എന്നാല്‍ 61ാം മിനിറ്റില്‍ ഹ്യുഗോ ബുവേനോ വൂള്‍വ്‌സിനായി വല ചലിപ്പിച്ച് ലീഡ് കുറച്ചു. ഒടുവില്‍ ഇഞ്ച്വറി സമയത്തിന്റെ നാലാം മിനിറ്റില്‍ ടോം എഡോസി ആഴ്‌സണലിനെ ഞെട്ടിച്ച് സമനിലയും പിടിച്ചു.

27 മത്സരങ്ങളില്‍ നിന്നു ആഴ്‌സണലിനു 58 പോയിന്റ്. രണ്ടാമതുള്ള സിറ്റി 22നു ന്യൂകാസില്‍ യുനൈറ്റഡിനെ നേരിടും. ഈ മത്സരം സിറ്റി ജയിച്ചാല്‍ ആഴ്‌സണലും സിറ്റിയും തമ്മിലുള്ള പോയിന്റ് വ്യത്യാസം രണ്ടായി കുറയും. സിറ്റിയുമായി 4 പോയിന്റിന്റെ വ്യത്യാസത്തില്‍ കുതിക്കുകയായിരുന്നു ആഴ്‌സണല്‍.

arsenal vs wolves Premier League match
'അയാളുടെ ബൗളിങ് ആര്‍ക്കും പിടികിട്ടിയിട്ടില്ല, എതിരാളി ഭയക്കുന്ന ഇന്ത്യയുടെ അപകടകരമായ ആയുധം'
Summary

arsenal vs wolves, English Premier League: Wolves pulled off a stunning comeback from two goals down to secure a draw against league leaders Arsenal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com