4 കിരീടം കിട്ടില്ല! ആഴ്‌സണലിന്റെ 'സ്വപ്‌ന കപ്പലില്‍' ആദ്യ തുള വീഴ്ത്തി സിറ്റി; കരബാവോ കപ്പ് പിടിച്ചെടുത്ത് ഗ്വാര്‍ഡിയോളയും പിള്ളേരും

ഫൈനലില്‍ 2-0ത്തിന് വിജയിച്ച് മാഞ്ചസ്റ്റര്‍ സിറ്റി
Man City snatch Carabao Cup
Man Cityx
Updated on
1 min read

ലണ്ടന്‍: സീസണില്‍ നാല് കിരീടങ്ങളെന്ന ആഴ്‌സണലിന്റെ സ്വപ്‌ന കപ്പലില്‍ ആദ്യ തുള വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി. കരബാവോ കപ്പ് ഫൈനലില്‍ ആഴ്‌സണലിനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ സിറ്റി കിരീടം പിടിച്ചെടുത്തു. പെപ് ഗ്വാര്‍ഡിയോള ശിഷ്യനായ മൈക്കല്‍ ആര്‍ട്ടേറ്റയ്ക്ക് നല്‍കിയ സീസണിലെ ആദ്യ ഷോക്ക്. ഗണ്ണേഴ്‌സിനു മുന്നില്‍ ഇനി ചാംപ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ് കിരീട ലക്ഷ്യങ്ങളാണുള്ളത്.

മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സിറ്റി ഗണ്ണേഴ്‌സിനെ കരബാവോ ഫൈനലില്‍ വീഴ്ത്തിയത്. യുവ താരം നിക്കോ ഒറെയ്‌ലിയുടെ ഇരട്ട ഗോളുകളാണ് സിറ്റിക്ക് ജയവും കിരീടവും സമ്മാനിച്ചത്.

Man City snatch Carabao Cup
ഡുപ്ലാന്റിസ് വീണ്ടും പറന്നു; ലോക ഇന്‍ഡോര്‍ പോരാട്ടത്തില്‍ തുടരെ നാലാം സ്വര്‍ണം; ബുബ്കയുടെ റെക്കോര്‍ഡിനൊപ്പം

കളിയുടെ ആദ്യ പകുതി ഗോള്‍ രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് തുടരെ രണ്ട് ഗോളുകള്‍ ഒറെയ്‌ലി നേടിയത്. കളിയുടെ 60, 64 മിനിറ്റുകളിലാണ് ആഴ്‌സണലിനെ ഞെട്ടിച്ചത്. ഈ ഇരട്ട പ്രഹരത്തില്‍ നിന്നു പിന്നീട് ഗണ്ണേഴ്‌സിനു തിരിച്ചെത്താന്‍ സാധിച്ചില്ല.

ഗോൾ കീപ്പർ കെപ അരിസബല​ഗയുടെ അബദ്ധമാണ് സിറ്റിക്ക് ആദ്യ ​ഗോൾ സമ്മാനിക്കുന്നതിലേക്ക് നയിച്ചത്. പിന്നാലെ രണ്ടാം ​ഗോളും വന്നത് ​ഗണ്ണേഴ്സിനെ സമ്മർദ്ദത്തിലാക്കി.

ആഴ്‌സണല്‍ നിലവില്‍ 70 പോയിന്റുമായി പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. ചാംപ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടറിലും അവരുണ്ട്. എഫ്എ കപ്പിലും അവര്‍ ക്വാര്‍ട്ടറിലാണ്.

Man City snatch Carabao Cup
വിനിഷ്യസിന്റെ ഇരട്ട ഗോള്‍; നാട്ടങ്കം ജയിച്ച് റയല്‍ മാഡ്രിഡ്; ലാ ലിഗയില്‍ കിരീടപ്പോര് മുറുകി
Summary

Arsenal's push for a historic season hit its first roadblock as Man City punished their mistakes in the Carabao Cup final

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com