Arshdeep Singh overtakes Yuzvendra Chahal as India’s highest T20I wicket-taker,
അര്‍ഷ്ദീപ് സിങ്ട്വിറ്റര്‍

നൂറിനരികെ; ടി20യില്‍ കൂടുതല്‍ വിക്കറ്റ്; ചരിത്രനേട്ടവുമായി അര്‍ഷ്ദീപ് സിങ്

61 മത്സരങ്ങളില്‍ നിന്നാണ് അര്‍ഷ്ദീപ് 97 വിക്കറ്റിലെത്തിയത്.
Published on

കൊല്‍ക്കത്ത: ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ഇടംകൈയന്‍ പേസ് ബൗളര്‍ അര്‍ഷ്ദീപ് സിങ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയുടെ ആദ്യമത്സരത്തില്‍ രണ്ട് വിക്കറ്റുകള്‍ നേടിയതോടെ ടി20യില്‍ ഇന്ത്യയ്ക്കുവേണ്ടി കൂടുതല്‍ വിക്കറ്റ് നേടുന്നയാളായി അര്‍ഷ്ദീപ് മാറി.

നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയാണ് അര്‍ഷ്ദീപ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ഇതോടെ, ട്വന്റി 20 യില്‍ താരം നേടിയ വിക്കറ്റുകളുടെ എണ്ണം 97 ആയി. 61 മത്സരങ്ങളില്‍ നിന്നാണ് അര്‍ഷ്ദീപ് 97 വിക്കറ്റിലെത്തിയത്. 96 വിക്കറ്റുകള്‍ നേടിയ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലാണ് രണ്ടാസ്ഥാനത്ത്. 80 മത്സരങ്ങളില്‍ നിന്നാണ് ചാഹലിന്റെ നേട്ടം.

87 മത്സരങ്ങളില്‍ നിന്ന് 90 വിക്കറ്റുകള്‍ നേടിയ ഭുവനേശ്വര്‍ കുമാറാണ് പട്ടികയിലെ മൂന്നാമന്‍. 89 വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ബുംറയും ഹാര്‍ദിക് പാണ്ഡ്യയുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com