കൊളംബോ: ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ ശ്രീലങ്കയെ അസലങ്ക നയിക്കും. ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് വനിന്ദു ഹസരംഗ മാറിയതോടെയാണ് അസലങ്കയെ പുതിയ നായകനായി തെരഞ്ഞെടുത്തത്. കഴിഞ്ഞ ലോകകപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെയാണ് അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു.
27കാരനായ അസലങ്ക നേരത്തെ ബംഗ്ലാദേശ് പര്യടനത്തില്‍ ശ്രീലങ്കയെ നയിച്ചിരുന്നു. അന്ന് പെരുമാറ്റച്ചട്ടലംഘനത്തെ തുടര്‍ന്ന് ഐസിസി ക്യാപ്റ്റന്‍ ഹസരങ്കയെ രണ്ട് മത്സരങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. നേരത്തെ ശ്രീലങ്കന്‍ അണ്ടര്‍ 19ന്റെ ക്യാപ്റ്റനായ അദ്ദേഹം ജാഫ്‌ന കിങ്‌സിന് കഴിഞ്ഞയാഴ്ച ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗ് കിരീടവും നേടിക്കൊടുത്തു.
യുവത്വവും അനുഭവസമ്പത്തും ഇടകലര്‍ന്ന പതിനാറംഗ ടീമിനെയാണ് ഇന്ത്യക്കെതിരെ ശ്രീലങ്ക പ്രഖ്യാപിച്ചത്. ഓള്‍റൗണ്ടര്‍മാരായ ആഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡി സില്‍വ, വിക്കറ്റ് കീപ്പര്‍ സദീര സമരവിക്രമ, ഇടങ്കയ്യന്‍ പേസര്‍ ദില്‍ഷന്‍ മധുശങ്ക എന്നിവരെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 34കാരനായ ദിനേശ് ചാണ്ടിമലും കുസല്‍ ജനിത് പെരേരയും ടീമില്‍ ഇടം നേടിയിട്ടുണ്ട്്. പേസര്‍മാരായ ബിനുര ഫെര്‍ണാണ്ടോ, അവിഷ്‌ക ഫെര്‍ണാണ്ടോ എന്നിവരും ദേശീയ ടീമില്‍ തിരിച്ചെത്തി.മൂന്ന് ടി20കളില്‍ ആദ്യത്തേത് ജൂലൈ 27 നാണ്, മറ്റ് മത്സരങ്ങള്‍ ജൂലൈ 28നും 30നും നടക്കും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ശ്രീലങ്കന്‍ ടീം: ചരിത് അസലങ്ക (ക്യാപ്റ്റന്‍), പാത്തും നിസങ്ക, കുശാല്‍ ജനിത്ത് പെരേര, അവിഷ്‌ക ഫെര്‍ണാണ്ടോ, കുസല്‍ മെന്‍ഡിസ്, ദിനേശ് ചാണ്ടിമല്‍, കമിന്ദു മെന്‍ഡിസ്, ദാസുന്‍ ശനക, വനിന്ദു ഹസരംഗ, ദുനിത് വെല്ലാലഗെ, മഹേഷ് തീക്ഷണ, ചാമിന്ദു വിക്രമസിംഗെ, മതീശ പതിരണ, നുവാന്‍ തുഷാര, ദുഷ്മന്ത ചമീര, ബിനുര ഫെര്‍ണാണ്ടോ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates