ബോക്‌സിങ് ഡേ ടെസ്റ്റ്; ഇംഗ്ലണ്ടിനെ ആക്രമിക്കാന്‍ പേസ് സംഘം

ആഷസ് നാലാം ടെസ്റ്റിനുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു
English Australian captains
ashesx
Updated on
1 min read

മെല്‍ബണ്‍: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ ബോക്‌സിങ് ഡേ ടെസ്റ്റിനുള്ള ഓസ്‌ട്രേലിയ ഇലവനെ പ്രഖ്യാപിച്ചു. മൂന്നാം ടെസ്റ്റില്‍ നായകനായി തിരിച്ചെത്തിയ സ്ഥിരം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനും വെറ്ററന്‍ സ്പിന്നര്‍ നതാന്‍ ലിയോണിനും വിശ്രമം അനുവദിച്ചു. സ്റ്റീവ് സ്മിത്ത് നായകനായി തിരിച്ചെത്തി.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ 3-0ത്തിനു മുന്നിലാണ്. മെല്‍ബണ്‍ ഗ്രൗണ്ടിലാണ് ബോക്‌സിങ് ഡേ ടെസ്റ്റ് പോരാട്ടം.

English Australian captains
ഐസിസി ടി 20 റാങ്കിങ്ങില്‍ തിലക് വര്‍മയ്ക്ക് കുതിപ്പ്, മൂന്നാം സ്ഥാനത്ത്; ബൗളര്‍മാരില്‍ ഒന്നാമത് വരുണ്‍ ചക്രവര്‍ത്തി

പേസ് അറ്റാക്ക് സംഘത്തെയാണ് ഓസീസ് കളത്തിലിറക്കുന്നത്. സ്‌പെഷലിസ്റ്റ് സ്പിന്നര്‍മാരെ ആരേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ടോഡ് മര്‍ഫി അന്തിമ ഇലവനില്‍ എത്തുമെന്നു പ്രതീക്ഷിച്ചിങ്കിലും അതുണ്ടായില്ല. താരത്തിന്റെ ജന്മ നാടാണ് മെല്‍ബണ്‍. ദീര്‍ഘ കാലമായി പരിക്കേറ്റ് പുറത്തിരിക്കുന്ന ജയ് റിച്ചാര്‍ഡ്‌സന്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയതാണ് മറ്റൊരു പ്രത്യേകത. ഏതാണ്ട് നാല് വര്‍ഷങ്ങള്‍ക്കു ശേഷമാണ് താരം ടെസ്റ്റ് കളിക്കാനിറങ്ങുന്നത്.

ഓസ്‌ട്രേലിയ ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, ജാക് വെതറാള്‍ഡ്, മര്‍നസ് ലാബുഷെയ്ന്‍, ഉസ്മാന്‍ ഖവാജ, അലക്‌സ് കാരി, കാമറൂണ്‍ ഗ്രീന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളണ്ട്, മിച്ചല്‍ നെസര്‍, ബ്രണ്ടന്‍ ഡോഗറ്റ്, ജയ് റിച്ചാര്‍ഡ്‌സന്‍.

English Australian captains
വിജയ് ഹസാരെ ട്രോഫിയില്‍ വിജയത്തുടക്കമിട്ട് കേരളം, ത്രിപുരയെ തോല്പിച്ചത് 145 റണ്‍സിന്
Summary

ashes: Steve Smith is back in charge as Australia fine-tune plans for the Boxing Day Test at the MCG.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com