2 ദിവസം പോലും തികച്ചില്ല! ബോക്സിങ് ഡേ ടെസ്റ്റ് തീർന്നു; മെൽബണിൽ ഓസീസിനെ തകർത്ത് ഇം​ഗ്ലണ്ട്

ആഷസ് പരമ്പര തൂത്തുവാരാമെന്ന ഓസീസ് മോഹം കെടുത്തി ഇം​ഗ്ലണ്ട്
English batters ashes Boxing Day Test
ashesx
Updated on
2 min read

മെല്‍ബണ്‍: ആഷസ് പരമ്പരയിലെ ബോക്സിങ് ഡേ ടെസ്റ്റ് ജയിച്ചു കയറി ഇംഗ്ലണ്ട്. തുടരെ മൂന്ന് പരാജയങ്ങള്‍ക്കും ആഷസ് പരമ്പര കൈവിട്ടുമാണ് ഇംഗ്ലണ്ട് നാലാം ടെസ്റ്റില്‍ കളിക്കാനിറങ്ങിയത്. രണ്ട് ദിവസം പൂര്‍ണമായി എടുക്കാതെ തന്നെ ടെസ്റ്റ് മത്സരം അവസാനിച്ചെന്ന സവിശേഷതയും ബോക്‌സിങ് ഡേ പോരിനുണ്ട്. 4 വിക്കറ്റ് ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

ഒന്നാം ഇന്നിങ്‌സില്‍ ഓസ്ട്രേലിയ 152 റണ്‍സില്‍ ഓള്‍ ഔട്ടായപ്പോള്‍ ഇംഗ്ലണ്ടിനെ അവര്‍ 110 റണ്‍സിനു പുറത്താക്കി. 42 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഓസ്‌ട്രേലിയ 132ല്‍ എല്ലാവരും പുറത്തായി. 175 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് അടിച്ചെടുത്താണ് പരമ്പരയിലെ ആദ്യ ജയം സ്വന്തമാക്കിയത്. ഇതോടെ ആഷസില്‍ വൈറ്റ് വാഷ് ചെയ്യപ്പെടില്ലെന്നു ഇംഗ്ലണ്ട് ഉറപ്പാക്കി.

രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലീഷ് ബാറ്റിങ് നിര ക്രീസില്‍ പിടിച്ചു നില്‍ക്കാന്‍ കിണഞ്ഞു ശ്രമിച്ചത് നിര്‍ണായകമായി. ഓപ്പണര്‍മാരായ സാക് ക്രൗളി (37), ബെന്‍ ഡക്കറ്റ് (34) എന്നിവര്‍ മികച്ച തുടക്കം നല്‍കി. ഓപ്പണിങില്‍ ഇരുവരും ചേര്‍ന്നു 51 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. പിന്നീട് ജേക്കബ് ബേതേലും ക്രീസില്‍ നിന്നു പൊരുതി. താരം 40 റണ്‍സുമായി മടങ്ങി. ജോറൂട്ട് (15), ബ്രയ്ഡന്‍ കര്‍സ് (6), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (2) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.

ഹാരി ബ്രൂക്കും ജാമി സ്മിത്തും ചേര്‍ന്നാണ് ടീമിനെ ഒടുവില്‍ വിജയ തീരമെത്തിച്ചത്. ബ്രൂക്ക് 18 റണ്‍സുമായും സ്മിത്ത് 3 റണ്‍സുമായും പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയന്‍ നിരയില്‍ സ്‌കോട്ട് ബോളണ്ട്, ജയ് റിച്ചാര്‍ഡ്‌സന്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

English batters ashes Boxing Day Test
2 മലയാളി താരങ്ങളുടെ സെഞ്ച്വറിയില്‍ കേരളം വീണു!

42 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഓസീസിന്റെ പോരാട്ടം 132 റണ്‍സില്‍ തീര്‍ത്ത ഇംഗ്ലണ്ട് ജയത്തിലേക്ക് ബാറ്റേന്തുന്നു. 175 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലീഷ് നിര രണ്ടാം ഇന്നിങ്‌സില്‍ കരുതലോടെ മുന്നോട്ടു പോകുന്നു. രണ്ട് ദിവസം കൊണ്ടു തന്നെ നാലാം ടെസ്റ്റ് അവസാനിക്കുമെന്ന സ്ഥിതിയാണ് നിലവില്‍. ബൗളര്‍മാരുടെ പറുദീസയായി മെല്‍ബണ്‍ പിച്ച് മാറി.

രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് ഓസീസ് ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 46 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ടോപ് സ്‌കോറര്‍. 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, 19 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീന്‍ എന്നിവരാണ് പിടിച്ചു നിന്ന മറ്റുള്ളവര്‍. കൃത്യമായ ഇടവേളകളില്‍ ഓസീസിനു വിക്കറ്റുകള്‍ നഷ്ടമായതോടെ അവര്‍ പ്രതിരോധത്തിലായി.

ഒന്നാം ഇന്നിങ്‌സില്‍ 5 വിക്കറ്റെടുത്ത ജോഷ് ടോംഗ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മൊത്തം നേട്ടം ഏഴായി ഉയര്‍ത്തി. ബ്രയ്ഡന്‍ കര്‍സ് നാലും ബെന്‍ സ്‌റ്റോക്‌സ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. ഗസ് അറ്റ്കിന്‍സനാണ് ഒരു വിക്കറ്റ്.

ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനു അതിവേഗമാണ് കാര്യങ്ങള്‍ കൈവിട്ടു പോയത്. സ്‌കോര്‍ ബോര്‍ഡില്‍ 8 റണ്‍സ് എത്തുമ്പോഴേക്കും 3 വിക്കറ്റുകളും 16ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും നഷ്ടമായി.

English batters ashes Boxing Day Test
ഗ്രീന്‍ഫീല്‍ഡിനെ തീപിടിപ്പിച്ച് ഷെഫാലി; പേസും സ്പിന്നുമായി രേണുകയും ദീപ്തിയും

പിന്നീട് അഞ്ചാമനായി എത്തിയ ഹാരി ബ്രൂക്കിന്റെ കൂറ്റനടികളാണ് സ്‌കോര്‍ ഈ നിലയ്ക്കെങ്കിലും എത്തിച്ചത്. താരം 34 പന്തില്‍ രണ്ട് വീതം സിക്സും ഫോറും സഹിതം 41 റണ്‍സുമായി മടങ്ങി.

91 റണ്‍സില്‍ 9ാം വിക്കറ്റും നഷ്ടമായ ഇംഗ്ലണ്ടിനെ ഒരറ്റത്ത് പൊരുതി നിന്ന ഗസ് അറ്റ്കിന്‍സനാണ് 100 കടത്തിയത്. താരം 35 പന്തുകള്‍ ചെറുത്ത് 28 റണ്‍സുമായി അവസാന വിക്കറ്റായി മടങ്ങി.

ഓസ്ട്രേലിയയ്ക്കായി മിച്ചല്‍ നെസര്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി. സ്‌കോട്ട് ബോളണ്ട് 3 വിക്കറ്റുകലും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും സ്വന്തമാക്കി. ശേഷിച്ച ഒരു വിക്കറ്റ് കാമറൂണ്‍ ഗ്രീനും പോക്കറ്റിലാക്കി.

നേരത്തെ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് വെറും 152 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കു സാധിച്ചിരുന്നു. ടോസ് നേടി ബൗളിങെടുത്ത ഇംഗ്ലണ്ട് ഒരു ഓസീസ് ബാറ്ററേയും അധിക നേരം ക്രീസില്‍ നില്‍ക്കാന്‍ അനുവദിച്ചില്ല. 5 വിക്കറ്റുകള്‍ വീഴ്ത്തിയ ജോഷ് ടോംഗിന്റെ ബൗളിങാണ് ബോക്സിങ് ഡേ ടെസ്റ്റില്‍ ഓസീസിന്റെ നടുവൊടിച്ചത്.

English batters ashes Boxing Day Test
ബോക്‌സിങ് ഡേയില്‍ ഓള്‍ഡ് ട്രഫോര്‍ഡില്‍ ജയിച്ചു കയറി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്
Summary

ashes: England have got off to a great start in their run chase of 175 as openers Zak Crawley and Ben Duckett added 51 runs for the first wicket.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com