ബോക്‌സിങ് ഡേ ടെസ്റ്റ്; ഓസീസ് വെറും 152 റണ്‍സില്‍ ഓള്‍ ഔട്ട്!

5 വിക്കറ്റുകള്‍ വീഴ്ത്തി ജോഷ് ടോംഗ്
England's Josh Tongue, third right, celebrates the wicket of Australia's Scott Boland
വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ജോഷ് ടോം​ഗ് ashespti
Updated on
1 min read

മെല്‍ബണ്‍: ആഷസ് പരമ്പരയിലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് വെറും 152 റണ്‍സില്‍ അവസാനിച്ചു. ടോസ് നേടി ബൗളിങെടുത്ത ഇംഗ്ലണ്ട് ഒരു ഓസീസ് ബാറ്ററേയും അധിക നേരം ക്രീസില്‍ നില്‍ക്കാന്‍ അനുവദിച്ചില്ല. 5 വിക്കറ്റുകള്‍ വീഴ്ത്തിയ ജോഷ് ടോംഗിന്റെ ബൗളിങാണ് ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസീസിന്റെ നടുവൊടിച്ചത്.

എട്ടാമനായി ക്രീസിലെത്തി 35 റണ്‍സെടുത്ത മിച്ചല്‍ നെസറാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഉസ്മാന്‍ ഖവാജ (29), അലക്‌സ് കാരി (20) എന്നിവരാണ് പിടിച്ചു നിന്ന മറ്റുള്ളവര്‍.

സ്‌കോര്‍ 27ല്‍ നില്‍ക്കെയാണ് ഓസ്‌ട്രേലിയയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ട്രാവിസ് ഹെഡിനെ (12) പുറത്താക്കി അറ്റ്കിന്‍സനാണ് വിക്കറ്റ് വേട്ട തുടങ്ങിയത്. പിന്നീട് കൃത്യം ഇടവേളകളില്‍ ഓസീസിനു വിക്കറ്റുകള്‍ നഷ്ടമായി.

ഒരു ഘട്ടത്തില്‍ അവര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സെന്ന നിലയിലായിരുന്നു. പിന്നീട് കാമറൂണ്‍ ഗ്രീന്‍ (17), മിച്ചല്‍ നെസര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്‌കോര്‍ 100 കടത്തിയത്. ഇരുവരും ചേര്‍ന്നു സ്‌കോര്‍ 91ല്‍ നിന്നു നഷ്ടങ്ങളില്ലാതെ 143ല്‍ എത്തിച്ചു.

England's Josh Tongue, third right, celebrates the wicket of Australia's Scott Boland
ഇന്ത്യ- ശ്രീലങ്ക മൂന്നാം ടി20 ഇന്ന് തിരുവനന്തപുരത്ത്; ഗ്രീൻഫീൽഡിലെ ആദ്യ രാജ്യാന്തര വനിതാ പോരാട്ടം

എന്നാല്‍ പിന്നീട് 9 റണ്‍സ് കൂടിയേ ഓസീസിനു ചേര്‍ക്കാന്‍ സാധിച്ചുള്ളു. സ്‌കോര്‍ 152ല്‍ നില്‍ക്കെ ശേഷിച്ച മൂന്ന് വിക്കറ്റുകളും നിലംപൊത്തി. 46ാം ഓവര്‍ എറിയാനെത്തിയ ജോഷോ ടോംഗ് ആദ്യ രണ്ട് പന്തുകളില്‍ തന്നെ പൊരുതി നിന്ന നെസറിനേയും പിന്നാലെ സ്‌കോട്ട് ബോളണ്ടിനേയും വീഴ്ത്തി ഇന്നിങ്‌സിനു തിരശ്ശീലയിട്ടു.

ജോഷ് ടോംഗ് 5 വിക്കറ്റെടുത്തപ്പോള്‍ ഗസ് അറ്റ്കിന്‍സന്‍ രണ്ട് വിക്കറ്റെടുത്തു. ബ്രയ്ഡന്‍ കര്‍സ്, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

England's Josh Tongue, third right, celebrates the wicket of Australia's Scott Boland
ടിക്കറ്റ് എടുത്ത് കളി കാണാന്‍ ആളില്ല; ആരാധകര്‍ക്ക് സ്റ്റേഡിയത്തില്‍ ഇനി സൗജന്യ പ്രവേശനം
Summary

ashes: Australia have been bowled out for 152 on Day 1 as Josh Tongue completed his five-wicket haul.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com