പന്തെടുത്ത് 6 വിക്കറ്റ്, ബാറ്റെടുത്ത് 77 റണ്‍സ്, ഗാബയില്‍ സ്റ്റാര്‍ക്ക് മാജിക്ക്! കൂറ്റന്‍ സ്‌കോറുയര്‍ത്തി ഓസീസ്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് 177 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്
Australia's Mitchell Starc plays a shot during the second Ashes cricket test match
mitchell starcap
Updated on
2 min read

ഗാബ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ മികച്ച ലീഡുയര്‍ത്തി ഓസ്‌ട്രേലിയ. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 511 റണ്‍സ് നേടി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 334 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഓസീസ് ഒന്നാം ഇന്നിങ്‌സ് തുടങ്ങിയത്. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 177 റണ്‍സ് ലീഡ് സ്വന്തമാക്കി.

6 വിക്കറ്റ് നഷ്ടത്തില്‍ 378 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയക്കായി ഒന്‍പതാം സ്ഥാനത്തിറങ്ങി മിച്ചല്‍ സ്റ്റാര്‍ക്ക് നടത്തിയ ബാറ്റിങാണ് സ്‌കോര്‍ 500 കടക്കാന്‍ കരുത്തായത്. ഒപ്പം സ്‌കോട്ട് ബോളണ്ടും ചെറുത്തു നിന്നതോടെ സ്‌കോര്‍ 500 കടക്കുകയും ചെയ്തു.

ഒന്‍പതാം വിക്കറ്റില്‍ സ്റ്റാര്‍ക്ക്- ബോളണ്ട് സഖ്യം 75 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. ഒന്‍പതാം സ്ഥാനത്തിറങ്ങിയ സ്റ്റാര്‍ക്കാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍ എന്ന പ്രത്യേകതയും അവരുടെ ഒന്നാം ഇന്നിങ്‌സിനുണ്ട്.

Australia's Mitchell Starc plays a shot during the second Ashes cricket test match
ഐതിഹാസികം ഗ്രീവ്‌സ്, ഹോപ്, റോച്ച്! കിവികള്‍ക്ക് ജയം നിഷേധിച്ച് വിന്‍ഡീസിന്റെ പ്രതിരോധ 'രസതന്ത്രം'

സ്റ്റാര്‍ക്ക് 141 പന്തുകള്‍ ചെറുത്ത് 77 റണ്‍സ് സ്വന്തമാക്കി. 13 ഫോറുകള്‍ സഹിതമാണ് സ്റ്റാര്‍ക്കിന്റെ അര്‍ധ സെഞ്ച്വറി. ബോളണ്ട് 72 പന്തുകള്‍ ചെറുത്ത് 21 റണ്‍സുമായി പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് ബാറ്റിങില്‍ അവരെ പന്ത് കൊണ്ടു വെള്ളം കുടിപ്പിച്ചതും സ്റ്റാര്‍ക്കായിരുന്നു. താരം 6 വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഇംഗ്ലീഷ് സ്‌കോര്‍ 334ല്‍ ഒതുക്കിയത്. പിന്നാലെയാണ് ബാറ്റിങിനിറങ്ങിയും ഇംഗ്ലണ്ടിനെ ഹതാശരാക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയന്‍ നിരയിലെ അഞ്ചാം അര്‍ധ സെഞ്ച്വറിക്കാരനായി സ്റ്റാര്‍ക്ക് മാറി. ഓപ്പണര്‍ ജാക്ക് വെതറാള്‍ഡ്, മര്‍നസ് ലാബുഷെയ്ന്‍, ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, അലക്‌സ് കാരി എന്നിവരാണ് അര്‍ധ സെഞ്ച്വറി നേരത്തെ നേടിയത്.

വെതറാള്‍ഡ് 72 റണ്‍സ് എടുത്തപ്പോള്‍ ലാബുഷെയ്ന്‍ 65 റണ്‍സ് സ്വന്തമാക്കി. സ്റ്റീവ് സ്മിത്ത് 61 റണ്‍സും അലക്‌സ് കാരി 63 റണ്‍സും അടിച്ചെടുത്തു. മറ്റൊരു ഓപ്പണര്‍ ട്രാവിസ് ഹെഡ് 33 റണ്‍സുമായി മടങ്ങി. സ്‌കോര്‍ 77ല്‍ എത്തിയപ്പോഴാണ് ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്.

കരുത്തോടെ മുന്നേറുന്നതിനിടെ ബ്രയ്ഡന്‍ കര്‍സ് ഓസീസിനു ഇരട്ട പ്രഹരമേല്‍പ്പിച്ചു. 57ാം ഓവറിലെ ആദ്യ പന്തില്‍ കാമറോണ്‍ ഗ്രീനിനേയും നാലാം പന്തില്‍ സ്റ്റീവ് സ്മിത്തിനേയും കര്‍സ് പുറത്താക്കി. ജാഷ് ഇംഗ്ലിസ് 23 റണ്‍സെടുത്തു കൂടാരം കയറി.

Australia's Mitchell Starc plays a shot during the second Ashes cricket test match
ജയിച്ചാല്‍ പരമ്പര; ഒടുവിൽ 21ാം മത്സരത്തിൽ ഇന്ത്യയ്ക്ക് ടോസ് ഭാ​ഗ്യം!

ഇംഗ്ലണ്ടിനായി ബ്രയ്ഡന്‍ കര്‍സ് 4 വിക്കറ്റെടുത്തു. ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ് 3 വിക്കറ്റും സ്വന്തമാക്കി. ജോഫ്ര ആര്‍ച്ചര്‍, ഗസ് അറ്റ്കിന്‍സന്‍, വില്‍ ജാക്‌സ് എന്നിവര്‍ ഒരോ വിക്കറ്റെടുത്തു.

നേരത്തെ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന മുന്‍ ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ കിടിലന്‍ ബാറ്റിങാണ് ഇംഗ്ലണ്ട് സ്‌കോര്‍ 334ല്‍ എത്തിച്ചത്. താരം 206 പന്തില്‍ നിന്ന് 138 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന വിക്കറ്റില്‍ ഒന്നിച്ച റൂട്ട് ജോഫ്ര ആര്‍ച്ചര്‍ സഖ്യത്തിന്റെ കൂറ്റനടികളാണ് ഇംഗ്ലണ്ടിനെ മുന്നൂറ് കടത്തിയത്. ഇരുവരും ചേര്‍ന്നു പത്താം വിക്കറ്റില്‍ 61 റണ്‍സ് അതിവേഗം ചേര്‍ത്തതോടെയാണ് ഇംഗ്ലീഷ് സ്‌കോര്‍ 300 കടന്നത്. 40ാം ടെസ്റ്റ് സെഞ്ച്വറിയാണ് റൂട്ട് ഗാബയില്‍ കുറിച്ചത്. ഓസീസ് മണ്ണില്‍ കരിയറില്‍ ആദ്യമായാണ് റൂട്ട് ടെസ്റ്റ് സെഞ്ച്വറി നേടുന്നത്. 206 പന്തുകള്‍ നേരിട്ട് 15 ഫോറും ഒരു സിക്‌സും സഹിതം റൂട്ട് 138 റണ്‍സ് നേടി.

ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് മികവോടെ പന്തെറിഞ്ഞു. ആറ് വിക്കറ്റുകള്‍ വീഴ്ത്തി സ്റ്റാര്‍ക്ക് ഇംഗ്ലണ്ടിനെ തകര്‍ക്കാന്‍ മുന്നില്‍ നിന്നു. പെര്‍ത്തില്‍ രണ്ടിന്നിങ്‌സിലുമായി 10 വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റാര്‍ക്ക് ഗാബയില്‍ 6 വിക്കറ്റുകള്‍ വീഴ്ത്തി ഇംഗ്ലീഷ് നിരയെ വിറപ്പിച്ചു. മിച്ചല്‍ നെസര്‍, സ്‌കോട്ട് ബോളണ്ട്, ബ്രണ്ടന്‍ ഡോഗറ്റ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Summary

mitchell starc is leading Australia's domination as the lead has gone past 150. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com