വിജയതീരത്ത് എത്തുമോ ബ്ലാസ്‌റ്റേഴ്‌സ്?; ആഷ്‌ലി വെസ്റ്റ് വുഡ് പുതിയ കോച്ച്

ഡേവിഡ് കറ്റാലയ്ക്ക് പകരമാണ് പുതിയ കോച്ചായി ആഷ്‌ലി എത്തുന്നത്.
Ashley Westwood Appointed as the New Head Coach of Kerala Blasters
Ashley Westwood
Updated on
1 min read

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പുതിയ കോച്ചായി ആഷ് ലി വെസ്റ്റ് വുഡിനെ നിയമിച്ചു. ഈ സീസണ്‍ അവസാനം വരെയാണ് നിയമനമെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്‍ അറിയിച്ചു. ഡേവിഡ് കറ്റാലയ്ക്ക് പകരമാണ് പുതിയ കോച്ചായി ആഷ്‌ലി എത്തുന്നത്.

Ashley Westwood Appointed as the New Head Coach of Kerala Blasters
ഐപിഎല്‍ ടിക്കറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍; വ്യാജന്‍മാരെ സൂക്ഷിക്കുക!

പ്രകടനം മോശമായതോടെ ഒഴിവാക്കാന്‍ ക്ലബ്ബും ഒഴിവാകാന്‍ കറ്റാലയും തീരുമാനിച്ചിരുന്നു. ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തകര്‍ച്ചയ്ക്കു പിന്നാലെയാണ് കറ്റാലയെ പരീശീലക സ്ഥാനത്തുനിന്ന് മാറ്റുന്ന തീരുമാനത്തിലേക്ക് ടീം എത്തിയത്.

Ashley Westwood Appointed as the New Head Coach of Kerala Blasters
ഐപിഎല്ലിന് നാളെ തുടക്കം, ഇത്തവണ ഉദ്ഘാടന ചടങ്ങുകളില്ല, കാരണം ഇതാണ്

കറ്റാലയുടെ തുടക്കം നന്നായിരുന്നു. സൂപ്പര്‍ കപ്പില്‍ ആദ്യ രണ്ടു കളികളും ജയിച്ച ടീം നോക്കൗട്ടില്‍ മുംബൈ സിറ്റി എഫ്‌സിയോട് ഒരു ഗോളിനു തോറ്റെങ്കിലും പ്രകടനം മോശമല്ലായിരുന്നു. ഐഎസ്എല്‍ 12 ാം സീസണ്‍ പ്രതിസന്ധിയിലാകുകയും വൈകുകയും ചെയ്തതോടെ കറ്റാലയുടെ 'ടീം' പൊളിഞ്ഞു! അഡ്രിയന്‍ ലൂണയും ഹെസൂസ് ഹിമെനെയും നോവ സദൂയിയുമൊക്കെ ടീം വിട്ടു. സൂപ്പര്‍ കപ്പില്‍ തിളങ്ങിയ കോള്‍ദോ ഒബെയ്റ്റയെപ്പോലെയുള്ള പുത്തന്‍ വിദേശ താരങ്ങളും ഐഎസ്എല്‍ നടക്കില്ലെന്നു ഭയന്ന് ഇന്ത്യ വിട്ടു. ക്ലബ് സാമ്പത്തിക പ്രതിസന്ധിയിലായതും മികച്ച വിദേശ താരങ്ങളെ കണ്ടെത്താന്‍ കഴിയാതെ വന്നതും കറ്റാലയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.

Summary

Ashley Westwood Appointed as the New Head Coach of Kerala Blasters

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com