ആ പന്ത് മൂളിപ്പറന്നത് 154.2 കിലോമീറ്റര്‍ വേഗത്തില്‍! പുതിയ 'സ്പീഡ് ഗണ്‍' അശോക് ശർമ (വിഡിയോ)

ഈ സീസണിലെ ഏറ്റവും വേഗമേറിയ പന്ത്
Ashok Sharma bowling
Ashok Sharmax
Updated on
1 min read

അഹമ്മദാബാദ്: ഐപിഎല്ലിലെ അതിവേഗ പന്തുകളില്‍ ഒന്നെറിഞ്ഞ് ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ അശോക് ശര്‍മ. രാജസ്ഥാന്‍ റോയല്‍സിനെതിരായ പോരാട്ടത്തിലാണ് താരത്തിന്റെ ഫാസ്റ്റസ്റ്റ് ബോള്‍. 154.2 കിലോമീറ്റര്‍ വേഗത്തിലാണ് പന്ത് മൂളിപ്പറന്നെത്തിയത്.

രാജസ്ഥാന്‍ ബാറ്റിങിന്റെ 16ാം ഓവറിലാണ് ഈ സൂപ്പര്‍ ഫാസ്റ്റ് ഡെലിവറി. ധ്രുവ് ജുറേലാണ് പന്ത് നേരിട്ടത്.

ഈ സീസണിലെ ഏറ്റവും വേഗമേറിയ പന്താണ് അശോക് എറിഞ്ഞത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമുള്ള പന്തെറിയുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനവും അശോക് സ്വന്തമാക്കി.

Ashok Sharma bowling
ജുറേലും യശസ്വിയും റോയൽസിനെ 'ചാർജാക്കി'! ഗുജറാത്തിന് മുന്നില്‍ 211 റണ്‍സ് ലക്ഷ്യം

2022ല്‍ 157 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ ഉമ്രാന്‍ മാലിക്കാണ് പട്ടികയില്‍ ഒന്നാമന്‍. 2024ല്‍ 156.7 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം മായങ്ക് യാദവാണ് രണ്ടാമത്.

രാജസ്ഥാനെതിരായ മത്സരത്തില്‍ 4 ഓവര്‍ എറിഞ്ഞ അശോക് 37 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ആദ്യ മത്സരത്തിലും താരം ഒരു വിക്കറ്റാണ് വീഴ്ത്തിയത്.

Ashok Sharma bowling
വീണ്ടും 'റിസ്‌വി' കൊടുങ്കാറ്റ്! ; അനായാസം ഡല്‍ഹി; മുംബൈക്ക് സീസണിലെ ആദ്യ തോല്‍വി
Summary

Ashok Sharma announced himself as IPL 2026's fastest bowler with a stunning 154.2 kph delivery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com