ഷനകയുടെ പോരാട്ടം; ലങ്കയെ കുരുക്കി ബംഗ്ലാദേശ്

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരില്‍ ലക്ഷ്യം 169 റണ്‍സ്
Sri Lanka's Dasun Shanaka celebrates after scoring fifty
Dasun Shanakapti
Updated on
1 min read

ദുബൈ: ഏഷ്യാ കപ്പിലെ ആദ്യ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ശ്രീലങ്കന്‍ ബാറ്റിങ് നിരയ്ക്ക് കടിഞ്ഞാണിട്ട് ബംഗ്ലാദേശ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഒരു ഘട്ടത്തില്‍ അവര്‍ 97 റണ്‍സ് ചേര്‍ക്കുന്നതിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായ അവസ്ഥയിലായിരുന്നു.

ദസുന്‍ ഷനകയുടെ കിടിലന്‍ ബാറ്റിങാണ് ലങ്കയെ തുണച്ചത്. താരം പുറത്താകാതെ 37 പന്തില്‍ 6 സിക്‌സും 3 ഫോറും സഹിതം 64 റണ്‍സ് അടിച്ചു.

Sri Lanka's Dasun Shanaka celebrates after scoring fifty
സ്മൃതിയുടെ റെക്കോര്‍ഡ് സെഞ്ച്വറി, 2 അര്‍ധ ശതകങ്ങള്‍; എന്നിട്ടും ലക്ഷ്യമെത്തിയില്ല; പൊരുതി വീണ് ഇന്ത്യന്‍ വനിതകള്‍

മികച്ച തുടക്കമിട്ട ശേഷം ലങ്ക പിന്നാക്കം പോകുകയായിരുന്നു. ഓപ്പണര്‍മാരായ പതും നിസങ്ക 15 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 22 റണ്‍സെടുത്തു. സഹ ഓപ്പണര്‍ കുശാല്‍ മെന്‍ഡിസ് 25 പന്തില്‍ 3 സിക്‌സും ഒരു ഫോറും സഹിതം 34 റണ്‍സെടുത്തും മികവ് കാണിച്ചു. ക്യാപ്റ്റന്‍ ചരിത് അസലങ്കയും സ്‌കോറിലേക്ക് സംഭാവന നല്‍കി. താരം 12 പന്തില്‍ 21 റണ്‍സെടുത്തു.

ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍ 4 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി ലങ്കയെ വെട്ടിലാക്കി. മഹദി ഹസനാണ് തിളങ്ങിയ മറ്റൊരു ബൗളര്‍. താരം 4 ഓവറില്‍ 25 റണ്‍സ് വഴങ്ങി 2 വിക്കറ്റും സ്വന്തമാക്കി. ടസ്‌കിന്‍ അഹമദ് ഒരു വിക്കറ്റെടുത്തു.

Sri Lanka's Dasun Shanaka celebrates after scoring fifty
ഇന്ത്യൻ ഏകദിന ക്രിക്കറ്റ് വിഹായസിലെ 'സ്മൃതി നക്ഷത്രം'! അതിവേഗ സെഞ്ച്വറി റെക്കോര്‍ഡില്‍ കോഹ്‌ലിയെ വെട്ടി
Summary

Dasun Shanaka's unbeaten innings of 64* (37) helped Sri Lanka post a good score of 168/7 in 20 overs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com