ഇന്ത്യ- പാകിസ്ഥാന്‍ 'ബ്ലോക്ക്ബസ്റ്റര്‍' സെപ്റ്റംബര്‍ 14ന്; അറിയാം ഏഷ്യാ കപ്പ് ടി20 മത്സരക്രമം

യുഎഇയില്‍ സെപ്റ്റംബര്‍ 9 മുതല്‍ 28 വരെയാണ് പോരാട്ടം
Mohammad Rizwan and Hardik Pandya during the match.
മുഹമ്മദ് റിസ്വാൻ, ഹർദിക് പാണ്ഡ്യ (Asia Cup 2025)x
Updated on
1 min read

അബുദാബി: ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് പോരാട്ടത്തിന്റെ മത്സരക്രമം പുറത്തിറക്കി. യുഎഇയിലാണ് മത്സരങ്ങള്‍. സെപ്റ്റംബര്‍ 9 മുതല്‍ സെപ്റ്റംബര്‍ 28 വരെയാണ് പോരാട്ടങ്ങള്‍. എട്ട് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 4 വീതം ടീമുകളെ രണ്ട് ഗ്രൂപ്പുകളിലാക്കിയാണ് മത്സരം. ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന നാല് ടീമുകള്‍ സൂപ്പര്‍ ഫോറില്‍ ഏറ്റുമുട്ടും. ഇതില്‍ ജയിക്കുന്നവര്‍ ഫൈനലിലും നേര്‍ക്കുനേര്‍ വരും.

അഫ്ഗാനിസ്ഥാനും ഹോങ്കോങും തമ്മിലാണ് ഉദ്ഘാടന പോരാട്ടം. ഇന്ത്യയുടെ ആദ്യ മത്സരം ആതിഥേയരായ യുഎഇയുമായാണ്.

സെപ്റ്റംബര്‍ 14നാണ് ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍. പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം ആദ്യമായി ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടത്തിനും കളമൊരുങ്ങി. ഇരു ടീമുകളും ഒരു ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

ഗ്രൂപ്പ് എ: ഇന്ത്യ, പാകിസ്ഥാന്‍, യുഎഇ, ഒമാന്‍.

ഗ്രൂപ്പ് ബി: ശ്രീലങ്ക, ബംഗ്ലാദേശ്, ഹോങ്കോങ്, അഫ്ഗാനിസ്ഥാന്‍.

മത്സരക്രമം

അഫ്ഗാനിസ്ഥാന്‍- ഹോങ്കോങ്, സെപ്റ്റംബര്‍ 9

ഇന്ത്യ- യുഎഇ, സെപ്റ്റംബര്‍ 10

ബംഗ്ലാദേശ്- ഹോങ്കോങ്, സെപ്റ്റംബര്‍ 11

പാകിസ്ഥാന്‍- ഒമാന്‍, സെപ്റ്റംബര്‍ 12

ബംഗ്ലാദേശ്- ശ്രീലങ്ക, സെപ്റ്റംബര്‍ 13

ഇന്ത്യ- പാകിസ്ഥാന്‍, സെപ്റ്റംബര്‍ 14

യുഎഇ- ഒമാന്‍, സെപ്റ്റംബര്‍ 15

ശ്രീലങ്ക- ഹോങ്കോങ്, സെപ്റ്റംബര്‍ 16

പാകിസ്ഥാന്‍- യുഎഇ, സെപ്റ്റംബര്‍ 17

ശ്രീലങ്ക- അഫ്ഗാനിസ്ഥാന്‍, സെപ്റ്റംബര്‍ 18

ഇന്ത്യ- ഒമാന്‍, സെപ്റ്റംബര്‍ 19

സൂപ്പര്‍ ഫോര്‍: സെപ്റ്റംബര്‍ 20 മുതല്‍ 26 വരെ

ഫൈനല്‍: സെപ്റ്റംബര്‍ 28

Summary

Asia Cup 2025, India vs Pakistan: The Asia Cup 2025 is scheduled to be played in the T20 International format and will take place in the United Arab Emirates (UAE) from September 9 to 28, 2025.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com